Local

വരയുണ്ടെങ്കിലേ രക്ഷയില്ല; അതുംകൂടി ഇല്ലെങ്കിലോ

കുന്നമംഗലം ടൗണിലെയും പരിസരപ്രദേശങ്ങളിലെയും നാക്ഷണല്‍ ഹൈവേയിലെ സീബ്രാ ലൈനുകള്‍ മയഞ്ഞുപോയത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. ഏറെ വാഹനങ്ങള്‍ കടന്നുപോവുന്ന റോഡ് മുറിച്ചുകടക്കാന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസമാണ്. രാവിലെയും വൈകുന്നേരവും നിരവധി സ്‌കൂള്‍ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അപകടങ്ങള്‍ക്ക് കാരണവുമാവുന്നു.

ദിവസവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കുന്ദമംഗലത്തും സമീപ പ്രദേശങ്ങളിലുമായി പഠിക്കുന്നത്. വൈകുന്നേരങ്ങളില്‍ ഇവരെല്ലാംകൂടെ ടൗണിലെത്തുമ്പോള്‍ റോഡ് മുറിച്ചുകടക്കുകയെന്നത് ഏറെ ബുദ്ധിമുട്ടായ കാര്യമാണ്. ദിവസവും വന്‍ ഗതാഗതക്കുരുക്കും ഉള്ളത് ഈ പ്രായാസം ഇരട്ടിയാക്കുന്നു. ടൗണില്‍ ബസ് സ്റ്റാന്റിന് മുന്നില്‍ മറ്റും മാത്രമാണ് പോലീസുകാര്‍ സഹായത്തിനുള്ളത്.
വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗം എം ബാബുമോന്‍ പോലീസിലും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!