Local

കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡിന് ഈട് വേണ്ട : ജില്ലാ കലക്ടര്‍

1.6 ലക്ഷം രൂപ വരെയുള്ള കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ നല്‍കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കെ.സി.സി കാര്‍ഡുകള്‍ പരമാവധി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഫെബ്രുവരി 24 നകം കാമ്പയിന്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.മുഴുവന്‍ കൃഷിക്കാരെയും കൃഷി അനുബന്ധ മേഖലകളായ ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലേര്‍പ്പെട്ട മുഴുവന്‍ പേരെയും കാര്‍ഡ് പരിധിയില്‍ കൊണ്ടുവരും. കൃഷിയ്ക്കും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും വിളകളുടെ സ്വഭാവവും അടിസ്ഥാനപ്പെടുത്തിയാണ് ക്രഡിറ്റ് കാര്‍ഡ് നല്‍കുക.  ഇതിനായി സ്ഥല  നികുതി രശീതും കൈവശാവകാശ രേഖയുമാണ് കര്‍ഷകര്‍ ബാങ്കില്‍ നല്‍കേണ്ടത്. കെ.സി.സി ലഭിക്കുന്നതിന് കുറഞ്ഞ ഭൂപരിധി നിശ്ചയിച്ചിട്ടില്ല. വിള പരിപാലനം, അനുബന്ധ പ്രവര്‍ത്തനങ്ങളായ പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, മുയല്‍ പന്നി വളര്‍ത്തല്‍ എന്നിവയ്ക്കാവശ്യമായ പരിപാലന ചെലവുകള്‍ക്ക് വായ്പത്തോത് പ്രകാരം അര്‍ഹമായ തുക കെ.സി.സി യില്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ലഭിക്കും. ഫെബ്രുവരി 12 നകം പരമാവധി അര്‍ഹരായ കര്‍ഷകരെ കെ.സി.സി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുതല കാര്‍ഷിക വികസന സമിതിയോഗം ചേരും. പ്രത്യേക ക്ഷണിതാക്കളായി മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും/വാര്‍ഡ് കൗണ്‍സിലര്‍മാരെയും അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എല്‍.ഡി.എം, ബാങ്ക് പ്രതിനിധികള്‍, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!