കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡിന് ഈട് വേണ്ട : ജില്ലാ കലക്ടര്‍
1.6 ലക്ഷം രൂപ വരെയുള്ള കിസ്സാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭിക്കാന്‍ ഈടുകള്‍ നല്‍കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കെ.സി.സി കാര്‍ഡുകള്‍ പരമാവധി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഫെബ്രുവരി 24 നകം കാമ്പയിന്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു.മുഴുവന്‍ കൃഷിക്കാരെയും കൃഷി അനുബന്ധ മേഖലകളായ ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയിലേര്‍പ്പെട്ട മുഴുവന്‍ പേരെയും കാര്‍ഡ് പരിധിയില്‍ കൊണ്ടുവരും. കൃഷിയ്ക്കും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും വിളകളുടെ സ്വഭാവവും അടിസ്ഥാനപ്പെടുത്തിയാണ് ക്രഡിറ്റ് കാര്‍ഡ് നല്‍കുക. ഇതിനായി […]
