Local News

ഹജ്ജ് 2020. ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാതല ഉദ്ഘാടനം നാളെ

  • 12th February 2020
  • 0 Comments

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ ഈ വര്‍ഷം ഹജ്ജ് കര്‍മത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാ തല ഉദ്ഘാടനം നാളെ (13.2.2020 വ്യാഴം)രാവിലെ 9മണിക്ക് കാരന്തുര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി നിര്‍വഹിക്കും. ഉദ്ഘാടന ക്ലാസ്സില്‍ കുന്നമംഗലം, കൊടുവള്ളി, എലത്തൂര്‍ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവരും, ഈ മണ്ഡലങ്ങളിലെ 4000 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ പെട്ടവരും പങ്കെടുക്കേണ്ടതാണ്. ജില്ലയിലെ മറ്റു ക്ലാസ്സുകളും പങ്കെടുക്കേണ്ട മണ്ഡലങ്ങളും. 25.2.2020 ചൊവ്വ […]

Local

സംസ്ഥാന ബജറ്റ്; കുന്ദമംഗലം മണ്ഡലത്തിന് ലഭിച്ച പ്രവൃത്തികള്‍

  • 12th February 2020
  • 0 Comments

പിണറായി വിജയന്‍ സര്‍ക്കാറിന്റെ 2020-21ബഡ്ജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് കുന്ദമംഗലം മണ്ഡലത്തില്‍ നിന്നും ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ പാലാഴി പുത്തൂര്‍മഠം റോഡ് – 5 കോടി മണ്ണിലിടംകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം-32 കോടി ഒളവണ്ണ പഞ്ചായത്തിലെ കൊളത്തറ ചുങ്കത്ത് ബി.കെ കനാലില്‍ ഫ്‌ലഡ് ലോക്ക് സ്ഥാപിക്കല്‍ – 20 കോടി ആര്‍.ഇ.സി വേങ്ങേരിമഠം ചെട്ടിക്കടവ് റോഡും പാലവും-10 കോടി മണാശ്ശേരി കൂളിമാട് റോഡ്5/700മുതല്‍6/100വരെ സ്ഥലം ഏറ്റെടുക്കലും റോഡ് നവീകരണവും-4 കോടി മാവൂര്‍ പള്ളിയോള്‍ പാടശേഖരം കൃഷിയോഗ്യമാക്കല്‍ – […]

Local

മദേഴ്‌സ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

  • 12th February 2020
  • 0 Comments

കുന്ദമംഗലം: മര്‍കസ് റൈഹാന്‍ വാലി പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌മോയുടെ ആഭിമുഖ്യത്തില്‍ മര്‍കസ് സമ്മേളനത്തോടനുബന്ധിച് മാര്‍ച്ച് 28ന് കാരന്തൂര്‍ മര്‍കസില്‍ നടക്കുന മദേഴ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു. മര്‍കസിന്റെ പ്രഥമസ്ഥാപനമായ റൈഹാന്‍ വാലിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അയ്യായിരം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഉമ്മമാര്‍ പങ്കെടുക്കുന്ന സംഗമമാണിത് പെടുന്നനെയുണ്ടാകുന്ന ഭര്‍തൃ വിയോഗത്താല്‍ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വരികയും, മാനസികമായി പ്രയാസം നേരിടുകയും ചെയ്യുന്ന പലരുടെയും കുട്ടികളെ മര്‍ക്കസ് ഏറ്റെടുക്കുകയും, മത, ഭൗതിക വിദ്യാഭ്യാസവും, ഓരോരുത്തര്‍ക്കും അനുയോജ്യമായ ജോലി […]

Local

റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

  • 11th February 2020
  • 0 Comments

മടവൂര്‍ ഗ്രാമപഞ്ചായത്ത് 12 -ാം വാര്‍ഡിലെ മേയത്ത് – എടക്കാട് റോഡ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.സി. റിയാസ് ഖാന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ റിയാസ് എടത്തില്‍ സ്വാഗതം പറഞ്ഞു.

Local

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്;പദ്ധതി രൂപീകരണ ഗ്രാമസഭ നടത്തി

  • 11th February 2020
  • 0 Comments

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റംല ഒ.കെ എം കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആഗസ്തി പല്ലാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍.സി ഹുസൈന്‍ മാസ്റ്റര്‍, പി.ടി അഗസ്റ്റിന്‍, സക്കിന ടീച്ചര്‍, ഹാജറ കൊല്ലരുകണ്ടി, സോളി ജോസഫ്, പി.ആര്‍ രാഗേഷ്, ജില്ലാ പഞ്ചായത്ത് അംഗം എം.എ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിന്‍ പി ജേക്കബ് പദ്ധതി […]

Local

അറിയിപ്പുകള്‍

  • 11th February 2020
  • 0 Comments

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 14 ന് കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ക്ലാസെടുക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 14 ന് രാവിലെ 11 മണി. യോഗ്യത – എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്സ് എന്നിവയില്‍ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ ഹയര്‍ സെക്കണ്ടറി/ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പരിജ്ഞാനമുണ്ടായിരിക്കണം. യോഗ്യതയുള്ളവര്‍ യോഗ്യത, ഐഡന്റിറ്റി, […]

National

മൂന്നാംതവണയും ഡല്‍ഹി പിടിച്ച് ആം ആദ്മി;രണ്ടക്കം കാണാനാവാതെ ബിജെപി

  • 11th February 2020
  • 0 Comments

ഡല്‍ഹിയില്‍ ആം ആദ്മി മൂന്നാംതവണയും അധികാരത്തിലേക്ക്. 70 സീറ്റില്‍ 63 ലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് എ.എ.പി അധികാരം ഉറപ്പിച്ചത്. എ എ പിക്ക് 53 .03 ശതമാനം വോട്ടുകള്‍ ലഭിച്ചു. ബി ജെ പിക്ക് 39 ശതമാനം വോട്ട് ഷെയറുണ്ട്. അതേസമയം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നിലംപരിശായി. നാലു ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് നേടാനായത്. ഒരു സീറ്റ് പോലും നേടാന്‍ അവര്‍ക്കായില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ അകൗണ്ട് തുറക്കാന്‍ കഴിയാതെ പോകുന്നത്. മോദിയും അമിത് […]

Sports

സംസ്ഥാന ബീച്ച് വടംവലി മത്സരം ഫെബ്രു. 12,13 തീയതികളില്‍

  • 11th February 2020
  • 0 Comments

കായിക യുവജനകാര്യവകുപ്പിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ബീച്ച് ഗെയിംസ് സംസ്ഥാനതല വടംവലിമത്സരം ഫെബ്രുവരി 12,13 തിയ്യതികളില്‍ കോഴിക്കോട് ബീച്ചില്‍ നടക്കും.12ന് വൈകീട്ട് നാലുമണിക്ക് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു അധ്യക്ഷത വഹിക്കും.സമാപന ചടങ്ങ് 13ന് വൈകീട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് സമ്മാനദാനം നിര്‍വഹിക്കും. 14 ജില്ലകളില്‍ നിന്നായി 600 കായിക താരങ്ങള്‍ മത്സരങ്ങളില്‍ […]

Kerala

കെജരിവാളിന് ആശംസയുമായി പിണറായി വിജയന്‍

  • 11th February 2020
  • 0 Comments

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് ഉജ്ജ്വല വിജയത്തിലേയ്ക്ക് കുതിക്കുന്ന ആം ആദ്മി പാര്‍ട്ടിയ്ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപിയുടെ വര്‍ഗ്ഗീയതക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു. ബിജെപിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് തിരഞ്ഞെടുപ്പുഫലമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

News

സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് റെയില്‍: വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍; പത്ത് സ്റ്റേഷനുകള്‍

  • 11th February 2020
  • 0 Comments

തിരുവനന്തപുരം – കാസർകോട് നാലു മണിക്കൂറിൽ*നിയമസഭാ സാമാജികർക്കായി അവതരണം നടത്തി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ സിൽവർലൈൻ സെമിഹൈസ്പീഡ് ട്രെയിൻ സർവീസ് സംബന്ധിച്ച് നിയമസഭാ സാമാജികർക്കായി പ്രത്യേക അവതരണം നടത്തി. 2024ഓടെ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാവും ട്രെയിൻ സഞ്ചരിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാവും സ്‌റ്റേഷനുകൾ. തിരുവനന്തപുരത്ത് കൊച്ചുവേളിയിലാണ് സ്‌റ്റേഷൻ ഉദ്ദേശിക്കുന്നത്. അതിവേഗത്തിൽ സഞ്ചരിക്കാവുന്ന സ്റ്റാൻഡേർഡ് ഗേജുകളാണ് ഇതിനായി നിർമിക്കുക. 532 […]

error: Protected Content !!