Local

വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കം കുറിച്ചു

  • 14th February 2020
  • 0 Comments

കളന്‍തോട് : ചാത്തമംഗലം എം.ഇ.എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസിലെ എന്‍.എന്‍.എസ് യൂണിറ്റും എക്‌സൈസ് വകുപ്പും സംയുക്തമായി കോളേജില്‍ വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കം കുറിച്ചു. ക്ലബിന്റെ ഉദ്ഘാടനം സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷെഫീക്ക് അലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ. അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. ഇ. അബ്ദു റസാഖ് ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ സാജന്‍ പുതിയോട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുത്തു. […]

information

അറിയിപ്പുകള്‍

  • 14th February 2020
  • 0 Comments

റീബൂട്ട് കേരള ഹാക്കത്തോണ്‍ മത്സരങ്ങള്‍ 21 മുതല്‍ റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 ന്റെ ഭാഗമായി  ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട  മത്സരങ്ങള്‍ ഫെബ്രുവരി 21 മുതല്‍ 23 വരെ കോഴിക്കോട് നടക്കും.       വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ആഭ്യന്തരം, വിദ്യാഭ്യാസം, കൃഷി, ഊര്‍ജ്ജം […]

Local

കൊറോണ- 154 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍

  • 14th February 2020
  • 0 Comments

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 154 പേരെ ഹൗസ് ക്വാറന്‍ന്റൈന്‍ ഒഴിവാക്കിയതായി കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.ജില്ലയില്‍ പുതുതായി മൂന്ന് പേര്‍ ഉള്‍പ്പെടെ ഇനി 249 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍പ്രവേശിപ്പിച്ചിട്ടില്ല. ബീച്ച് ആശുപ്രതിയില്‍ മൂന്ന് പേരും മെഡിക്കല്‍ കോളേജില്‍ ഒരാളുനിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ഇന്നലെ (ഫെബ്രു 13) സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. […]

News

മാര്‍ച്ചില്‍ വീണ്ടും ബാങ്ക് പണിമുടക്ക്; തുടര്‍ച്ചയായി അഞ്ച് ദിവസം സ്തംഭിക്കും

  • 14th February 2020
  • 0 Comments

മാര്‍ച്ച് 11 ,12 , 13 തിയ്യതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചു.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. മാര്‍ച്ച് 14 രണ്ടാം ശനിയാഴ്ചയും 15 ഞായറാഴ്ചയുമാണ്. ഇതോടെ തുടര്‍ച്ചയായി അഞ്ചു ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും. നേരത്തെ ജനുവരി 31 , ഫെബ്രുവരി ഒന്ന് എന്നീ ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും […]

Local

നിര്യാതനായി

  • 14th February 2020
  • 0 Comments

പന്തീര്‍പാടം പണ്ടാരപറമ്പ് വട്ടക്കണ്ടിയില്‍ കോയ ഹാജി(62) അന്തരിച്ചു. ഭാര്യ; സുബൈദ . മക്കള്‍; സാബിറ,സാഹിറ ഷാനിര്‍,സഹീര്‍ മരുമക്കള്‍ ; അബ്ദുല്‍ ലത്തീഫ് കൊണോട്ട്,ഷാഫി (ഒമാന്‍) ഷാദിയ സലാം,ഷാദിയ റഹ്മത്ത് മയ്യിത്ത് നമസ്‌കാരം 8 മണിക്ക് പന്തീര്‍പാടം ജുമാ മസ്ജിദ്, 8 30 നു ചൂലാംവയല്‍ ജുമാമസ്ജിദ്.

Local

നൗഷാദ് തെക്കയിലിന്റെ പരാതി; സ്‌കൂളിനടുത്തുള്ള ട്രാന്‍സ്‌ഫോര്‍മര്‍ കമ്പിവേലികെട്ടി സംരക്ഷിച്ചു

  • 14th February 2020
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ചൂലാംവയലില്‍ മാക്കൂട്ടം സ്‌കൂളിനടുത്ത് അപകടകരമായ രീതിയിലുള്ള ട്രാന്‍സ്‌ഫോര്‍മറിന് കമ്പിവേലികെട്ടി സംരക്ഷിച്ചു. നേരത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ പോകന്ന വഴിയില്‍ അപകടകരമായ രീതിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതില്‍ പരിഹാരം വേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ചൂലാം വയലിലെയും പതിമംഗലത്തെയും ട്രാന്‍സ്‌ഫോര്‍മറുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികിലുള്ളവയായതിനാല്‍ മാറ്റി സ്ഥാപിക്കുകയും സംരക്ഷണ വേലി കെട്ടണമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സുരേഷ് ഇവിടം സന്ദര്‍ശിച്ചു. തുടര്‍ന്ന് കേരളത്തില്‍ മുഴുവന്‍ അപകടം ഒഴിവാക്കാന്‍ നടപടിക്കായി നിര്‍ദേശം […]

News

മാഞ്ഞുപോയ സീബ്ര ലൈനുകള്‍; അപകടം പതിയിരിക്കുന്നു

  • 14th February 2020
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം എന്‍എച്ച് 212 ല്‍ സീബ്രലൈനുകള്‍ മാഞ്ഞുപോയത് അപകടങ്ങള്‍ക്ക് കാരണമാവുന്നു. കുന്ദമംഗലം അങ്ങാടി,യുപി സ്‌കൂള്‍, മര്‍ക്കസ് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലെല്ലാമാണ് സീബ്ര ലൈനുകള്‍ മാഞ്ഞുപോയത്. എല്ലാ സമയവും വാഹനക്കുരുക്കും തിരക്കുമുള്ള ഇതിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ഏറെ പ്രയാസമാണ്.പലപ്പോളും ഇവിടെ അപകടങ്ങള്‍ ഉണ്ടാവുന്നതും പതിവ് കാഴ്ചയാണ്. ഇന്നലെ കുന്ദമംഗലത്ത് മുക്കം വയനാട് റോഡ് ജംഗ്ഷനില്‍ സീബ്രലൈനിലൂടെ മുറിച്ച്കടക്കാന്‍ ശ്രമിച്ച പതിമംഗലം സ്വദേശി അബ്ദുള്‍ ഖാദറിന് ബൈക്ക് ഇടിച്ച് കാലിന് പൊട്ടല്‍ സംഭവിച്ചു. ഇത്തരത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന […]

International

കൊറോണ വൈറസ്;ജപ്പാനില്‍ ആദ്യ മരണം

  • 14th February 2020
  • 0 Comments

കൊറോണ വൈറസ് മൂലം ജപ്പാനില്‍ ആദ്യ മരണം. ടോക്കിയോയ്ക്ക് സമീപമുള്ള നഗരത്തിലെ 80 കാരിയാണ് കൊറോണ മൂലം മരണപ്പെട്ടത്. നേരത്തെ ഫിലിപ്പീന്‍സിലും ഹോങ്കോങ്കിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജപ്പാനില്‍ 20 ലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ ബുധനാഴ്ച മാത്രം 242 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്. ഇതോടെ 1367 പേരാണ് കൊറോണ വൈറസ് മൂലം മരണപ്പെട്ടിരിക്കുന്നത്. ചൈനയില്‍ ഇതു വരെ 59,805 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

Local

കുന്ദമംഗലം വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡില്‍ നിലവാരമില്ലാത്ത പണി; നാട്ടുകാര്‍ പരാതി നല്‍കി

  • 14th February 2020
  • 0 Comments

കുന്ദമംഗലം വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡ് പണി നിലവാരമില്ലാത്ത രീതിയില്‍ ആണ് നടക്കുന്നത് എന്ന ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ പരാതി നല്‍കി. കോഴിക്കോട് പിഡബ്യുഡി സൂപ്രണ്ടിങ്് എഞ്ചിനീയര്‍ക്കാണ് പരാതി നല്‍കിയത്. ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച റോഡ് പണി റോഡ് കുത്തിയിളക്കിയ ശേഷം നിര്‍ത്തിവെക്കുകയായിരുന്നു. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയാസമായി. നേരത്തെ റോഡിന് 10 മീറ്റര്‍ വീതി വേണം എന്ന ആവശ്യത്തില്‍ ഒരു കമ്മറ്റി ഉണ്ടാക്കി എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ നാട്ടുകാരില്‍ നിന്നും സ്ഥലം ഏറ്റെടുത്തിരുന്നു. അതിന് ശേഷം റോഡ് പണി […]

Sports

സര്‍വീസസ് ടീം കോച്ച് രമേശ് മണ്ടിഗിരി ഡയറക്ഷന്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ട് സന്ദര്‍ശിച്ചു

  • 14th February 2020
  • 0 Comments

ആര്‍മി ടീം കോച്ചും, പ്രൊ വോളി ലീഗില്‍ ചെന്നൈ സ്പാര്‍ട്ടണ്‍സ് ടീം അസിസ്റ്റന്റ് കോച്ചുമായി സേവനം അനുഷ്ഠിച്ചുവരുന്ന രമേശ് മണ്ടിഗിരി ഡയറക്ഷന്‍ സ്‌പോര്‍ട്‌സ് സന്ദര്‍ശിച്ചു. ഡയറക്ഷന്‍ സ്‌പോര്‍ട്‌സ് പ്രസിഡന്റ് അരുണ്‍ മോഹന്‍, സെക്രട്ടറി മുരളീധരന്‍, ചീഫ് കോച്ച് സുരേന്ദ്രന്‍, ക്ലബ്ബ് ഭാരവാഹികളായ പ്രകാശന്‍, ഹേമമാലിനി, സുരേഷ്, അജിത, പ്രമീള, പി ടി എ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ എല്ലാവരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. വോളീബോള്‍ ട്രെയിനിങ് വിലയിരുത്തുകയും വിദ്യാര്‍ത്ഥികളും ക്ലബ് ഭാരവാഹികളുമായി ആശയവിനിമയവും നടത്തിയ അദ്ദേഹം വേണ്ട […]

error: Protected Content !!