മാഞ്ഞുപോയ സീബ്ര ലൈനുകള്‍; അപകടം പതിയിരിക്കുന്നു

0
100

കുന്ദമംഗലം; കുന്ദമംഗലം എന്‍എച്ച് 212 ല്‍ സീബ്രലൈനുകള്‍ മാഞ്ഞുപോയത് അപകടങ്ങള്‍ക്ക് കാരണമാവുന്നു. കുന്ദമംഗലം അങ്ങാടി,യുപി സ്‌കൂള്‍, മര്‍ക്കസ് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലെല്ലാമാണ് സീബ്ര ലൈനുകള്‍ മാഞ്ഞുപോയത്. എല്ലാ സമയവും വാഹനക്കുരുക്കും തിരക്കുമുള്ള ഇതിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ഏറെ പ്രയാസമാണ്.പലപ്പോളും ഇവിടെ അപകടങ്ങള്‍ ഉണ്ടാവുന്നതും പതിവ് കാഴ്ചയാണ്. ഇന്നലെ കുന്ദമംഗലത്ത് മുക്കം വയനാട് റോഡ് ജംഗ്ഷനില്‍ സീബ്രലൈനിലൂടെ മുറിച്ച്കടക്കാന്‍ ശ്രമിച്ച പതിമംഗലം സ്വദേശി അബ്ദുള്‍ ഖാദറിന് ബൈക്ക് ഇടിച്ച് കാലിന് പൊട്ടല്‍ സംഭവിച്ചു. ഇത്തരത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ നിരവധി അപകടങ്ങളിവിടെ നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ അങ്ങാടിയില്‍ എത്തുന്നുണ്ട്. കൂടാതെ ഗതാഗതക്കുരുക്കും കൂടിയാവുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്നത് വലിയ വെല്ലുവിളിയാണ്. സീബ്രലൈന്‍ മാഞ്ഞുപോയതിനാല്‍ അത് ശ്രദ്ധിക്കാതെയാണ് വാഹനങ്ങള്‍ വേഗത്തില്‍ വരുകയും ചെയ്യുന്നത്.
പലപ്പോഴും പല സംഘടനകളും ഇതിനെതിരെ പ്രതിഷേധിക്കുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടും പരിഹാരമായിട്ടില്ല. അതിനാല്‍ ജനങ്ങള്‍ ഇതിനെതിരെ വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here