കൊറോണ വൈറസ് മൂലം ജപ്പാനില്‍ ആദ്യ മരണം. ടോക്കിയോയ്ക്ക് സമീപമുള്ള നഗരത്തിലെ 80 കാരിയാണ് കൊറോണ മൂലം മരണപ്പെട്ടത്. നേരത്തെ ഫിലിപ്പീന്‍സിലും ഹോങ്കോങ്കിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജപ്പാനില്‍ 20 ലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ ബുധനാഴ്ച മാത്രം 242 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്.
ഇതോടെ 1367 പേരാണ് കൊറോണ വൈറസ് മൂലം മരണപ്പെട്ടിരിക്കുന്നത്. ചൈനയില്‍ ഇതു വരെ 59,805 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.