കുന്ദമംഗലം വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡില്‍ നിലവാരമില്ലാത്ത പണി; നാട്ടുകാര്‍ പരാതി നല്‍കി

0
142

കുന്ദമംഗലം വരട്ട്യാക്ക് സിഡബ്ല്യുആര്‍ഡിഎം റോഡ് പണി നിലവാരമില്ലാത്ത രീതിയില്‍ ആണ് നടക്കുന്നത് എന്ന ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ പരാതി നല്‍കി. കോഴിക്കോട് പിഡബ്യുഡി സൂപ്രണ്ടിങ്് എഞ്ചിനീയര്‍ക്കാണ് പരാതി നല്‍കിയത്.

ഒന്നര വര്‍ഷം മുന്‍പ് ആരംഭിച്ച റോഡ് പണി റോഡ് കുത്തിയിളക്കിയ ശേഷം നിര്‍ത്തിവെക്കുകയായിരുന്നു. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയാസമായി. നേരത്തെ റോഡിന് 10 മീറ്റര്‍ വീതി വേണം എന്ന ആവശ്യത്തില്‍ ഒരു കമ്മറ്റി ഉണ്ടാക്കി എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ നാട്ടുകാരില്‍ നിന്നും സ്ഥലം ഏറ്റെടുത്തിരുന്നു. അതിന് ശേഷം റോഡ് പണി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ റോഡ് പണി പുനരാരംഭിച്ചപ്പോള്‍ 6,8 മീറ്ററുകളിലായാണ് അശാസ്ത്രീയമായി പണി നടക്കുന്നത് എന്ന് പരാതിയില്‍ പറയുന്നു. യാഥൊരു ടെക്നിക്കല്‍ മേല്‍നോട്ടമോ നിര്‍ദ്ദേശമോ ഇല്ലാതെയാണ് പണി പുരോഗമിക്കുന്നത് എന്നും അതിനാല്‍ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിക്കേണ്ടത് ആവശ്യമായി വന്നിട്ടുണ്ടെന്നും പരാതിയില്‍പറയുന്നു.
നേരത്തെ പൊതുപ്രവര്‍ത്തകനായ എംകെ ഇംബിച്ചിക്കോയയും വിഷയത്തില്‍ പരാതി നല്‍കയിരുന്നു. ഇനിയും പരിഹാരമായില്ലെങ്കില്‍ വിജിലന്‍സിനും ഓംബുഡ്‌സ്മാനും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here