നൗഷാദ് തെക്കയിലിന്റെ പരാതി; സ്‌കൂളിനടുത്തുള്ള ട്രാന്‍സ്‌ഫോര്‍മര്‍ കമ്പിവേലികെട്ടി സംരക്ഷിച്ചു

0
141

കുന്ദമംഗലം; കുന്ദമംഗലം ചൂലാംവയലില്‍ മാക്കൂട്ടം സ്‌കൂളിനടുത്ത് അപകടകരമായ രീതിയിലുള്ള ട്രാന്‍സ്‌ഫോര്‍മറിന് കമ്പിവേലികെട്ടി സംരക്ഷിച്ചു. നേരത്തെ നിരവധി വിദ്യാര്‍ത്ഥികള്‍ പോകന്ന വഴിയില്‍ അപകടകരമായ രീതിയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതില്‍ പരിഹാരം വേണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.

ചൂലാം വയലിലെയും പതിമംഗലത്തെയും ട്രാന്‍സ്‌ഫോര്‍മറുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികിലുള്ളവയായതിനാല്‍ മാറ്റി സ്ഥാപിക്കുകയും സംരക്ഷണ വേലി കെട്ടണമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സുരേഷ് ഇവിടം സന്ദര്‍ശിച്ചു. തുടര്‍ന്ന് കേരളത്തില്‍ മുഴുവന്‍ അപകടം ഒഴിവാക്കാന്‍ നടപടിക്കായി നിര്‍ദേശം നല്‍കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here