കൊച്ചിയില്‍ താലൂക്ക് ആശുപത്രി വരാന്തയില്‍ വെച്ച് സ്ത്രീയ്ക്ക് നായയുടെ കടിയേറ്റു. ആശുപത്രിയില്‍ മകനൊപ്പം എത്തിയ ലീനയ്ക്ക് ആണ് കടിയേറ്റത്. കൊച്ചി കരുവേലിപ്പടിയിലാണ് സംഭവം. കൊച്ചി മുനിപ്പല്‍ കോര്‍പ്പറേഷന്‍ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് നായ ആക്രമിച്ചത്.
പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മകന്റെ രക്തപരിശോധനയ്ക്കായാണ് ലീന ആശുപത്രിയില്‍ എത്തിയത്. ഇതിനിടെ നായയുടെ കടിയേല്‍ക്കുക ആയിരുന്നു. പിന്നാലെ ലീന എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം കൊച്ചി മുനിപ്പല്‍ കോര്‍പ്പറേഷന്‍ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയില്‍ തെരുവു നായ ശല്യം രൂക്ഷമാണെന്നാണ് വിവരം.

