Kerala kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയില്‍ പാറയില്‍ നിന്ന് കാല്‍ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. 200 അടിയോളം താഴ്ച്ചയില്‍ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാക്സി തൊഴിലാളികളും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവാവ് കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നില്‍ക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു.

ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്.തമിഴ്നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ എത്തിയത്. ഇന്നലെ കൊളുക്കുമലയിലേക്ക് എത്തിയ സംഘം ഇന്ന് രാവിലെയാണ് സിംഹപ്പാറയിലേക്ക് പോയത്. പാറയില്‍ കയറി നില്‍ക്കുന്നതിനിടെ കാര്‍ത്തിക് താഴേയ്ക്ക് വീഴുകയായിരുന്നു. ആഴമേറിയ കൊക്കയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!