സംസ്ഥാന ബീച്ച് വടംവലി മത്സരം ഫെബ്രു. 12,13 തീയതികളില്‍

0
159


കായിക യുവജനകാര്യവകുപ്പിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ബീച്ച് ഗെയിംസ് സംസ്ഥാനതല വടംവലിമത്സരം ഫെബ്രുവരി 12,13 തിയ്യതികളില്‍ കോഴിക്കോട് ബീച്ചില്‍ നടക്കും.12ന് വൈകീട്ട് നാലുമണിക്ക് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു അധ്യക്ഷത വഹിക്കും.
സമാപന ചടങ്ങ് 13ന് വൈകീട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് സമ്മാനദാനം നിര്‍വഹിക്കും. 14 ജില്ലകളില്‍ നിന്നായി 600 കായിക താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. പുരുഷ, വനിത മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കായുള്ള മത്സരത്തില്‍ 37 ടീമുകള്‍ പങ്കെടുക്കും മത്സരിക്കും. ഇതോടനുബന്ധിച്ച് ഗായകന്‍ സുനില്‍ കുമാര്‍ നയിക്കുന്ന വോയ്‌സ് ഓഫ് കാലിക്കറ്റിന്റെ ഗാനമേളയും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here