National

ആംആദ്മി മുന്നേറ്റം തുടരുന്നു, ബിജെപി പിന്നോട്ട് ;തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

  • 11th February 2020
  • 0 Comments

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മുന്നേറ്റം തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി. 57 സീറ്റില്‍ ലീഡ് നില ഉയര്‍ത്തിയ ആംആആദ്മി 60 സീറ്റോളം നേടുമെന്നാണ് വിവരം. നിലവില്‍ ബി ജെ പി 13 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ്സ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല എന്നതാണ് മറ്റൊരു ശ്രദ്ദേയ വിവരം. മൊത്തം 70 സീറ്റുകളിലും കൗണ്ടിങ് പുരോഗമിക്കുകയാണ്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചാന്ദ്‌നി ചൗക്കില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥി അല്‍ക്ക ലാംബ പിന്നിലാണ്. […]

Local

സെസ്റ്റ് 2020 ഹാപ്പി ഫാമിലി മീററ് നടത്തി

  • 11th February 2020
  • 0 Comments

മര്‍ക്കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 7ാം ക്ലാസ് സി ബാച്ച് ഹാപ്പി ഫാമിലി മീററ് നടത്തി. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ നാസര്‍ പാരിപാടികള്‍ ഉദ്ഘാടനം ചെയ്തു.CPTA ചെയര്‍മാന്‍ റഷീദ്.പി അദ്യക്ഷത വഹിച്ചു, CPTA കണ്‍വീനര്‍ അശ്‌റഫ് മാസ്റ്റര്‍, കാരന്തൂര്‍ AMLP സ്‌കൂള്‍ മാനേജര്‍ ബീരാന്‍ ഹാജി, ഹെഡ് ടീച്ചര്‍ റുഖിയ ടീച്ചര്‍, പിടിഎ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഹാജി, ഫുട്‌ബോള്‍ കോച്ച് നവാസ് റഹ്മാന്‍ ,അബ്ദുല്ല മാസ്റ്റര്‍, ഫസല്‍ അമീന്‍,അബ്ദുല്‍ കലാം, സജീവ് കുമാര്‍, അബൂബക്കര്‍, മുഹമ്മദ് ഹബീബ്, […]

National

ഡല്‍ഹി തിരഞ്ഞെടുപ്പ്; 52 സീറ്റുകളില്‍ മുന്നേറി ആം ആദ്മി പാര്‍ട്ടി

  • 11th February 2020
  • 0 Comments

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. നിലവില്‍ 52 സീറ്റുകളുടെ ലീഡിലാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് കുറഞ്ഞെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് ആം ആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചുകഴിഞ്ഞു. 18 സീറ്റിലാണ് ബിജെപി മു്ന്നിട്ട്‌നില്‍ക്കുന്നത്. വിജയം തങ്ങള്‍ക്ക് തന്നെയെന്നാണ് ആം ആദ്മി സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ജോലി ചെയ്തത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നതാണ് അതിന് കാരണമെന്നും മനീഷ് […]

Local

റോയല്‍ മാവൂര്‍ ജേതാക്കള്‍

  • 11th February 2020
  • 0 Comments

മാവൂര്‍. മീനങ്ങാടി ഫുട്‌ബോള്‍ അക്കാഡമി സഘടിപ്പിച്ച അഖില കേരള ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മാവൂര്‍ റോയല്‍ ഫുട്‌ബോള്‍ അക്കാഡമി ജേതാക്കളയി .ഫൈനലില്‍ പി.എഫ്.ടി. സി പന്തീരങ്കാവിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണവര്‍ പരാജയപ്പെടുത്തിയത്. റോയല്‍ മാവൂരിന്റെ അമാന്‍ മുഹമ്മദ് (മികച്ച കളിക്കാരന്‍) മുഹമ്മദ് ഷാനിദ് (ഡിഫന്റര്‍) മുഹമ്മദ് അദ്‌നാന്‍ (ടോപ് സ്‌കോറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ജനന വര്‍ഷം 2009 അടിസ്ഥാനമാക്കി നടത്തിയ ടൂര്‍ണ്ണമെന്റില്‍ എഫ് എ മീനങ്ങാടി ,ലീഡേഴ്സ് കോഴിക്കോട് ,എഫ്‌സി സ്‌പോട്ടിംഗ് കണ്ണൂര്‍, അല്‍ ഇത്തിഹാദ് ബത്തേരി […]

Local

കട്ടാങ്ങലില്‍ ഒറ്റനമ്പര്‍ ലോട്ടറി നടത്തിയ പ്രതികള്‍ പിടിയില്‍

  • 10th February 2020
  • 0 Comments

കട്ടാങ്ങല്‍; കട്ടാങ്ങലില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയവരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് മൂന്നുമണിയോടെയാണ് വാസു,രാജീവ്, സനീഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന 80,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉദയം, എഎംആര്‍ എന്നീ ലോട്ടറികളാണ് ചൂതാട്ടം നടത്തിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. സംസ്ഥാന ലോട്ടറിക്ക് സമാന്തരമായാണ് ഇത്തരം ചൂതാട്ടം നടക്കുന്നത്. ഇഷ്ടമുള്ള മൂന്നക്ക നമ്പര്‍ എഴുതി നല്‍കണം. ഭാഗ്യക്കുറി നറുക്കെടുപ്പിന് മുമ്പ് നമ്പര്‍ എഴുതി കടയില്‍ ഏല്‍പ്പിക്കണം. നമ്പറിനു നേരെ എത്ര […]

News

വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ 2020 കോടി രൂപ ചെലവഴിച്ചു- മന്ത്രി ടി.പി രാമകൃഷ്ണന്‍

  • 10th February 2020
  • 0 Comments

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി മാറ്റുന്നതിന് 2020 കോടി രൂപ ചെലവഴിച്ചെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മൂടാടി വീമംഗലം യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കാട്ടുകോയത്ത് ഗോപാലന്‍ നായര്‍ സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലാഭത്തിന്റെയും നഷ്ടത്തിന്റെയും തോത് അനുസരിച്ചല്ല വിദ്യാലയങ്ങളെ പരിഗണിക്കേണ്ടത്. പൊതുവിദ്യാലയങ്ങളില്‍ വലിയതോതില്‍ മാറ്റങ്ങള്‍ വരുത്തി ഗവണ്‍മെന്റിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്ന് മന്ത്രി […]

Local

കുട്ടികള്‍ക്ക് ഒത്തു ചേരാന്‍ അവസരം ഒരുക്കണം: പി.വല്‍സല

  • 10th February 2020
  • 0 Comments

കുന്ദമംഗലം: കുട്ടികള്‍ക്ക് പരസ്പരം ഒത്തുചേരാനും ചുറ്റുപാടും മനസ്സിലാക്കാനും രക്ഷിതാക്കള്‍ അവസരം ഒരുക്കണമെന്ന് സാഹിത്യകാരി പി.വല്‍സല പറഞ്ഞു. സദയം ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടികളുടെ സംസ്ഥാനതല വേദിയായ ബാലസദയത്തിന്റെയും ബാലചിത്രരചനാ മല്‍സരത്തിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഒറ്റപ്പെടല്‍ കുട്ടികളുടെ മാനസിക വൈകല്യത്തിന് കാരണമാകും. കൂട്ടായ്മകളാണ് പരിഹാരം – പി. വത്സല പറഞ്ഞു.ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ.രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രന്‍ കുന്ദമംഗലം, എം.പ്രമീളാ നായര്‍, സദയം ചാരിറ്റബിള്‍ ട്രസ്റ്റ് – ഡോ. ബോബി […]

Local

സംഘപരിവാറിനെതിരെയുള്ള പ്രതിരോധം ദുര്‍ബലപ്പെടരുത്: കെ എന്‍ എം

  • 10th February 2020
  • 0 Comments

കോഴിക്കോട്: പൗരത്വ നിഷേധവുമായി മോദി ഭരണകൂടം മുന്നോട്ടുപോകുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പകരം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ചെറുത്തുനില്‍പ് ദുര്‍ബലപ്പെടുത്തുന്നത് ഒട്ടും ആശാസ്യമല്ലെന്ന് കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തില്‍ നടന്ന കോഴിക്കോട് സൗത്ത് ജില്ലാ കെ എന്‍ എം (മര്‍കസുദ്ദഅ്വ) കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു. സംഘ് പരിവാര്‍ ശക്തികള്‍ക്ക് ആത്മ വിശ്വാസം നല്‍കാനേ പരസ്പരമുള്ള പഴിചാരലുകള്‍ ഉപകരിക്കുകയുള്ളൂ. മറ്റു താല്പര്യങ്ങള്‍ക്കപ്പുറത്ത്, നിലനില്പിനായുള്ള യോജിച്ച പോരാട്ടം ശക്തിപ്പെടുത്തുകയാണ് പുതിയ സാഹചര്യത്തില്‍ വേണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ […]

Local

കുന്നമംഗലം പെരിങ്ങളം റോഡിലെ അനധികൃത പാര്‍ക്കിംഗ്; ഗതാഗതരുക്ക് രൂക്ഷം

  • 10th February 2020
  • 0 Comments

കുന്നമംഗലം ; കുന്നമംഗലം പെരിങ്ങളം റോഡിലെ അധികൃത പാര്‍ക്കിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ മാത്രം വീതിയുള്ള റോഡില്‍ ഇരുവശത്തുമായി അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളാണ് ഗതാഗത തടസ്സത്തിന് കാരണമാകുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും കുന്ദമംഗലം റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് സ്ഥിരമായതോടെ പല വാഹനങ്ങളും പെരിങ്ങളം റോഡ് വഴി തിരിച്ച് പോകാറുണ്ട്. എന്നാല്‍ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കോടതിയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വരുന്ന വാഹനങ്ങളാണ് ഇവിടെ […]

Kerala

കൊറോണ വൈറസ്: സംസ്ഥാനത്ത് 3252 പേര്‍ നിരീക്ഷണത്തില്‍

  • 10th February 2020
  • 0 Comments

തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 345 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. വുഹാനില്‍ നിന്ന് […]

error: Protected Content !!