Local

മസ്ജിദുല്‍ ഇഹ്സാന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

മസ്ജിദുല്‍ ഇഹ്സാന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം കുറ്റി അടിച്ചുകൊണ്ട് മഹല്ല് ഖത്തീബ് എം.സി. സുബ്ഹന്‍ ബാബു നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് ഇ.പി. ലിയാഖത്ത് അലി, സെക്രട്ടറി സി. അബ്ദുറഹ്മാന്‍, വൈസ് പ്രസിഡന്റ് എം.പി. അബൂബക്കര്‍ മാസ്റ്റര്‍,ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ പി.പി. നിസാര്‍, അരിയില്‍ മൊയ്തീന്‍ ഹാജി, കെ.പി. മുഹമ്മദ്, എം. സിബ്ഹത്തുള്ള,ഇ.പി. അന്‍വര്‍ സാദത്ത്, പി.കെ. ബാപ്പു ഹാജി, ടി.വി. മുഹമ്മദ്, എന്‍. അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു

Local

സത്യസന്ധതയ്ക്ക് മാതൃകയായി ചാത്തമംഗലം സ്വദേശി; കളഞ്ഞുകിട്ടിയ 90,000 രൂപ തിരികെ നല്‍കി

കുന്ദമംഗലം; കുന്ദമംഗലത്ത് സിപിഐഎം പാര്‍ട്ടി ഓഫീസ് റോഡില്‍ നിന്ന് കളഞ്ഞ് കിട്ടിയ 90,000 രൂപ തിരികെ നല്‍കി മാതൃകയായി ചാത്തമംഗലം സ്വദേശി. രാവിലെയാണ് ബാങ്കിലേക്ക് പോയ പൈമ്പ്ര സ്വദേശിയായ ബാലകൃഷ്ണന്‍ എന്നയാളുടെ പണം റോഡില്‍ വീണുപോയത്. മടിക്കുത്തില്‍വെച്ച പണം താഴെ വീഴുകയായരുന്നു. പിന്നീട് പണം കിട്ടിയ റിട്ടയേര്‍ഡ് പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരനായ ചാത്തമംഗലം തെക്കേടത്ത് വീട്ടില്‍ ഗോവിന്ദന്‍ പോലീസ് സ്‌റ്റേഷനില്‍ പണം ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയ ബാലകൃഷണന് കുന്ദമംഗലം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ […]

News

സംസ്ഥാനത്ത് പ്രഖ്യാപിച്ചത് ജനവിരുദ്ധമായ ബജറ്റ് ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചത് ജനവിരുദ്ധമായ ബജറ്റ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘ഇതുകൊണ്ട് കേരളത്തിന് ഒരു പുരോഗതിയും ഉണ്ടാവുന്നില്ല. ജനജീവിതം നരകതുല്യമായി മാറും. കേരളത്തില്‍ വിലകയറ്റം വര്‍ധിക്കാന്‍ പോകുന്നു. ധനകാര്യ വകുപ്പിലെ പിടിപ്പുകേട് കൊണ്ടും നികുതി പിരിക്കുന്നതിലെ പ്രശ്നം കൊണ്ടും സാമ്പത്തിക രംഗം തകര്‍ന്നിരിക്കുന്നുവെന്നും’ ചെന്നിത്തല കുറ്റപ്പെടുത്തി. പ്രഖ്യാപനത്തിന് എളുപ്പമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പണം കൊടുത്തിട്ടില്ലയെന്നതാണ് നേരത്തെ ഞങ്ങള്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 9000 കോടി […]

Local

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർപട്ടിക: പേര് ചേർക്കാൻ സ്വീകരിക്കാവുന്ന രേഖകൾ

സംസ്ഥാനത്ത് നടന്നു വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട്  ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. ഇതനുസരിച്ച് പഞ്ചായത്ത് മുനിസിപ്പാലിറ്റി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷയിലെ പേര്, വയസ്സ്, താമസം എന്നിവ സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സംശയം ഉണ്ടായാൽ മാത്രം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി. ബുക്ക്, […]

Local

നിര്യാതയായി

മലയമ്മ; മുതുകുഴിയില്‍ പരേതനായ ഗോപാലന്റെ ഭാര്യ ചിന്നമ്മു(84) നിര്യാതനായി. മക്കള്‍: ദേവദാസന്‍, വിലാസിനി, രാധാമണി, പരേതനായ ബാലകൃഷ്ണന്‍, ചന്ദ്രന്‍. മരുമക്കള്‍; സദാനന്ദന്‍, അനില്‍, ഷീബ

Kerala

കേന്ദ്ര സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി ബജറ്റ് അവതരണത്തില്‍ തോമസ് ഐസക്ക്

തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാറിന്റെ 2020-21 ലെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം. പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചുകൊണ്ടാണ്് ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്്. സിഎഎയും എന്‍ആര്‍സിയും രാജ്യത്തിന് ഭീഷണിയെന്നും രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്ന കാലമാണിതെന്നും തോമസ് ഐസക് പറഞ്ഞു. മോശം സാമ്പത്തികാവസ്ഥയില്‍ ആണ് ബജറ്റ്, സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ല, വ്യക്തികളെ പോലെ സാമ്പത്തിക പ്രശ്‌നങ്ങളെ സര്‍ക്കാര്‍ സമീപിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്നും മന്ത്രി കുറ്റപ്പെടിത്തി. […]

Kerala

ക്ഷേമപെന്‍ഷനുകള്‍ 100 രൂപ കൂട്ടി; 2020-21 ബജറ്റ് തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ 2020-21ലെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരപ്പിച്ചുകൊണ്ടു പറഞ്ഞു. പൗരത്വനിയമവും പൗര റജിസ്റ്ററും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകള്‍ക്കതീതം. ഈ ഭീഷണി വകവച്ചുകൊടുക്കാനാവില്ല. യുവതലമുറയുടെ പ്രതിഷേധത്തിനാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് ദേശീയശരാരിയേക്കാള്‍ മുകളിലാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപകൂട്ടി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ തുടങ്ങും 12,000 പൊതു […]

News

ദേശീയ ശരാശരിക്കും മുകളില്‍; കേരളത്തിന്റ സാമ്പത്തിക വളര്‍ച്ച വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌

വ്യവസായ മേഖലയിൽ ശ്രദ്ധേയ വളർച്ച കേരളത്തിന്റെ സാമ്പത്തിക വളർച്ച ഈ സർക്കാരിന്റെ ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി 2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്. 2017-18 ൽ 7.3 ശതമാനമായിരുന്ന ജി.ഡി.പി വളർച്ച 2018-19 ൽ 7.5 ശതമാനമായി. 2016-17 മുതലുള്ള മൂന്നു വർഷത്തെ ശരാശരി വളർച്ച 7.2 ശതമാനമാണ്. ദേശീയതലത്തിലാകട്ടെ സാമ്പത്തിക വളർച്ച ഇക്കാലയളവിൽ 6.9 ശതമാനമാണ്. കഴിഞ്ഞസർക്കാരിന്റെ ഭരണകാലത്തേക്കാൾ ജി.ഡി.പി വളർച്ചയേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഈ സർക്കാരിന്റെ ആദ്യ മൂന്നുവർഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. 2011-12 മുതൽ […]

Local

കുന്ദമംഗലത്തെ മുസ്ലീം ലീഗിന്റെ മുന്നണി പോരാളിയായ കുറിയേരി അബൂബക്കര്‍ സാഹിബിന്റെ വിയോഗത്തിന് 12 ആണ്ട്

2020 ഫിബ്രവരി 8 ന് കുന്ദമംഗലത്തെ രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക, മത രംഗത്തെ സജീവ സാനിധ്യമായിരുന്ന കുറിയേരി അബൂബക്കര്‍ സാഹിബിന്റെ വിയോഗത്തിന് 12 ആണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ മുന്നണി പോരാളിയായ കുറിയേരി, ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ,സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, എം.കെ.ഹാജി, ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ്, സി.എച്ച് മുഹമ്മദ് കോയ സാഹിബ്, ഇ.അഹമ്മദ് സാഹിബ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ,പി. സീതി ഹാജി തുടങ്ങിയ […]

Local

പുതിയ 202 പോലീസ് ജീപ്പുകൾ മുഖ്യമന്ത്രി നിരത്തിലിറക്കി

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കി. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 202 പുതിയ ബൊലേറൊ ടൂ വീൽ ഡ്രൈവ് വാഹനങ്ങളാണ് മുഖ്യമന്ത്രി വിവിധ പോലീസ് സ്റ്റേഷനുകൾക്ക് കൈമാറിയത്. സ്റ്റേറ്റ് […]

error: Protected Content !!