Local

കൊറോണ നേരിടാൻ ജില്ലാ ഭരണകൂടം സജ്ജം: ജില്ലാ കളക്റ്റർ

30 സോഷ്യൽ കൗൺസിലർമാരടക്കമുള്ള ടീം ഒരുങ്ങി; കൊറോണ വൈറസ് രോഗം നേരിടാൻ ജില്ലാ ഭരണകൂടവും മറ്റു വകുപ്പുകളും സജ്ജമാണെന്നു് ജില്ലാ കളക്റ്റർ സാംബശിവറാവു അറിയിച്ചു.ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം കർശനമായി പാലിക്കണം. കൊറോണയുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് കളക്റ്റർ അറിയിച്ചത്. നിരീക്ഷണത്തിലുള്ളവരുടെ മാനസികമായ പിന്തുണ ഉറപ്പാക്കുന്നതിന് 30 സോഷ്യൽ കൗൺസിലർമാരുടെ ടീം ഒരുങ്ങിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ  വിവരം ഫോൺ ചെയ്ത് ഈ ടീം ആരായും മാനസിക സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ് ‘ മെൻറൽ ഹെൽത്ത് ഹെൽപ് […]

News

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ; 46 പരാതി പരിഗണിച്ചു

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് ; 46  പരാതി പരിഗണിച്ചു  കോഴിക്കോട് ജില്ലയില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നേതൃത്വത്തില്‍ നടത്തി.  പൊതു ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്ന പരിപാടിയില്‍ 46 പരാതികളാണ് പരിഗണിച്ചത്. വ്യക്തി സംബന്ധമായ പ്രശ്‌നങ്ങളും പൊതു പ്രശ്‌നങ്ങളും പരാതിയായി ലഭിച്ചതായി ഡി.ജി.പി അറിയിച്ചു. കോഴിക്കോട് സിറ്റിയിലെ ട്രാഫിക് സംവിധാനം സംബന്ധിച്ച് ഒരു വിദ്യാര്‍ഥി നല്‍കിയ പരാതി പരിശോധിച്ചതായും […]

Kerala

കൊറോണ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

അതീവ ജാഗ്രത തുടരും -ആരോഗ്യമന്ത്രി കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഇത് ആരെയും ഭയപ്പെടുത്താനല്ല, നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞാൽ മരണങ്ങളില്ലാതെ രക്ഷപ്പെടുത്താനാകും. ശ്രദ്ധയിൽപ്പെടാതെ വൈറസ് ബാധ പെരുകാനിടവരുത്തരുത്. അതുകൊണ്ട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ […]

News

12 കിലോഗ്രാം കഞ്ചാവുമായി മാവൂർ സ്വദേശി പിടിയിൽ

മാവൂർ:സ്കൂട്ടറിൽ കടത്തുകയായിരുന്ന 12.500 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. മാവൂർ കണ്ണിപറമ്പിൽ പഴയംകുന്നത്ത് എം. ആദർശ് ബാബു (34)വിനെയാണ് മാവൂർ പൊലീസ് പിടികൂടിയത്. കെ.എൽ. ബി.എച്ച്. 6503 സ്കൂട്ടറിൽ വലിയ ബാഗിൽ നാല് കെട്ടുകളിലായിരുന്നു കഞ്ചാവ്. കോഴിക്കോട് ജില്ല പോലീസ് മേധാവി എ വി ജോർജ്ജിന്റെ നിദ്ദേശത്തെത്തുടർന്ന് നാർകോട്ടിക് സെൽ അസി.കമ്മീഷണർ പി.സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) മാവൂർ സബ്ബ് ഇൻസ്പെക്ടർ ശ്യാമിന്റെ നേതൃത്വത്തിലുള്ള മാവൂർ പോലീസും ചേർന്ന് […]

International

കൊറോണ വൈറസ്; ഹോങ്കോങില്‍ ഒരു മരണം; ചൈനക്ക് പുറത്തിത് രണ്ടാമത്തേത്

കൊറോണ വൈറസ് ബാധയേറ്റ് ഹോങ്കോങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ചൈനക്ക് പുറത്തുണ്ടാവുന്ന രണ്ടാമത്തെ മരണമാണിത്. ഹോങ്കോങ്ങില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ മരണവും. ചികിത്സയിലുണ്ടായിരുന്ന 39 കാരനാണ് മരിച്ചത്. ഞായറാഴ്ച ഫിലിപ്പന്‍സില്‍ കൊറോണ ബാധിച്ച ചൈനീസ് പൗരന്‍ മരിച്ചിരുന്നു മരിച്ച ഹോങ്കോങ് സ്വദേശി ജനുവരി 21ന് വുഹാന്‍ നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം വുഹാനില്‍ തങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 426 ആയി. […]

Local

ജില്ലാ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഹൈടെക് പബ്ലിക് സ്‌കൂളും ആന്റണീസ് ഗേള്‍സ് എച്ച്എസ്എസ് വടകരയും ചാമ്പ്യന്മാര്‍

കുന്നമംഗലം ആസില്‍ സൈക്കിള്‍ ട്രോഫിക്ക് വേണ്ടി കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ കുന്നമംഗലം ഹൈസ്‌കൂളിള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജില്ലാ സോഫ്റ്റ്് ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സബ്ജൂനിയര്‍ പെണ്‍കുട്ടി കളുടെ ഫൈനല്‍ മത്സരത്തില്‍ കാരന്തൂര്‍ മര്‍ക്കസ് ഗേള്‍സ് ഹൈസ്‌കൂളിന് 10 -7 എന്ന സ്‌കോറിന് പരാജയപ്പെടുത്തിക്കൊണ്ട് വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ചാമ്പ്യന്മാരായി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനല്‍ മത്സരത്തില്‍ എളേറ്റില്‍ എം ജെ ഐ സ്‌കൂളിനെ പരാജയപ്പെടുത്തി ഹൈടെക് പബ്ലിക് സ്‌കൂള്‍ വട്ടോളി ചാമ്പ്യന്മാരായി. […]

കൂടല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരി (54)അന്തരിച്ചു

കൂടല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരി കുറ്റിക്കാട്ടൂർ: പ്രശസ്ത ജ്യോതിഷ നും,നിരവധി ക്ഷേത്രങ്ങളിൽ ആചാര്യ സ്ഥാനീയനുമായിരുന്ന കൂടല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരി (54) അന്തരിച്ചു. സംസ്ക്കാരം:ഇന്ന് (തിങ്ക ളാഴ്ച ) രാത്രി 9.30 ന് വീട്ടുവളപ്പിൽ അച്ഛൻ:കേശവൻ നമ്പൂതിരി (റിട്ട. മേൽശാന്തി, തളി മഹാദേവ ക്ഷേത്രം) അമ്മ:മാധവി അന്തർജനം. ഭാര്യ .ബിന്ദു നാരായണൻ മക്കൾ: ഹൃഷികേശ്, അമൃത് സൂര്യ. സഹോദരങ്ങൾ: ഗോപി കൂടല്ലൂർ(തപസ്യ കോഴിക്കോട് ജില്ലാ സെക്രട്ടറി), മുരളി കൂടല്ലൂർ ( സംവിധായകൻ) സുമാ പ്രകാശ്, ജയാ സുരേഷ്.

തിയ്യരുകണ്ടിയിൽ മൂസ്സ (കുഞ്ഞായി) (65) നിര്യാതനായി

കുന്ദമംഗലം: ചാത്തൻങ്കാവ് മുക്കൂട്ടക്കൽ താമസിക്കും തിയ്യരുകണ്ടിയിൽ മൂസ്സ (കുഞ്ഞായി) (65) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: റസിയ,ഷാഹിന,മുഹമ്മദലി, ഫർഹാന മരുമക്കൾ: ബഷീർ, അയമുട്ടി, സക്കീന ,നൗഷാദ്. സഹോദരങ്ങൾ :ബാവ,ജബ്ബാർ, ഹൈറന്നീസ,ഹാജറ മയ്യത്ത് നിസ്ക്കാരം ഇന്ന് (03.02.20) തിങ്കൾ രാത്രി 9 മണി ചാത്തൻങ്കാവ് മസ്ജിദിലും, 9.30 കുന്ദമംഗലം സുന്നി മസ്ജിദിലും

Local

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ കേരളം വിടണം;വെല്‍ഫെയര്‍ പാര്‍ട്ടി

കൊടിയത്തൂര്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ കേരളം വിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ചുള്ളിക്കാപറമ്പില്‍ സംഘടിപ്പിച്ച ‘പൗരാഗ്‌നി’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി ലത്തീഫ് തേനങ്ങാംപറമ്പ്, മുസ്ലിം ലീഗ് സെക്രട്ടറി | എന്‍.കെ അശ്‌റഫ്, വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം സഫീറ കൊടിയത്തൂര്‍, ശംസുദ്ദീന്‍ ചെറുവാടി, അബ്ദു […]

Local

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പിഡബ്യുഡി എഇ യെ ഉപരോധിച്ചു

പന്തീര്‍പാടം – പയമ്പ്ര റോഡിന്റെ പന്തീര്‍പാടം മുതല്‍ പുഴയ്ക്കല്‍ പാലം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വാര്‍ഡ് മെമ്പര്‍ എം ബാബുമോന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിഡബ്യുഡി എഇ വി മുഹ്‌സിനെ ഉപരോധിച്ചു. പയമ്പ്ര വഴി കോഴിക്കോട് പോവുന്ന നിരവധി ബസ്സുകള്‍ ഈ റോഡില്‍ കൂടിയാണ് പോവുന്നത് രണ്ടു മദ്രസ്സയിലേക്ക് പോവുന്ന കുട്ടികള്‍ ഇതു വഴിയാണ് സഞ്ചരിക്കുന്നത്. ഒരുപാട് പേര്‍ യാത്ര ചെയ്യുന്ന ഈ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി.ഉപരോധത്തെ തുടര്‍ന്ന് എഎക്‌സ്ഇ വിനുകുമാറുമായി നടന്ന ചര്‍ച്ചയില്‍ […]

error: Protected Content !!