Kerala

കോഴിക്കോട്ട് രണ്ട് വ്യത്യസ്ത ലഹരിവേട്ടകൾ; 20.5 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ നടത്തിയ രണ്ട് വ്യത്യസ്ത രാസലഹരി വേട്ടകളിൽ ആകെ 20.5 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ ഡാൻസാഫ് സംഘവും വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.

ആദ്യ സംഭവത്തിൽ, കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ 19 ഗ്രാം എംഡിഎംഎയുമായി കൊളത്തറ റഹ്മാൻ ബസാർ സ്വദേശികളായ ഷിബിലി റഹ്മാനും,സുഹൈലും ഡാൻസാഫ് സംഘവും കസബ പോലീസും ചേർന്ന് പിടികൂടി.

പിടിയിലായ ഷിബിലി റഹ്മാൻ മുൻപ് ലഹരി കേസിൽ അറസ്റ്റിലായിട്ടുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. നേരത്തെയും ഡാൻസാഫിന്റെ പരിശോധനയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നയാളാണെന്നും അധികൃതർ വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ, വാഹന പരിശോധനയ്ക്കിടെ 1.5 ഗ്രാം എംഡിഎംഎയുമായി മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് വാഹിദിനെ ഡാൻസാഫ് സംഘവും എലത്തൂർ പോലീസും ചേർന്ന് പിടികൂടി. ലഹരി വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇയാളും മുൻപ് ലഹരി കേസിൽ പ്രതിയായിരുന്നുവെന്നാണ് വിവരം.സംഭവങ്ങളിൽ ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!