കൊറോണ വൈറസ്; ഹോങ്കോങില്‍ ഒരു മരണം; ചൈനക്ക് പുറത്തിത് രണ്ടാമത്തേത്

0
75

കൊറോണ വൈറസ് ബാധയേറ്റ് ഹോങ്കോങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചു. ചൈനക്ക് പുറത്തുണ്ടാവുന്ന രണ്ടാമത്തെ മരണമാണിത്. ഹോങ്കോങ്ങില്‍ സ്ഥിരീകരിക്കുന്ന ആദ്യത്തെ മരണവും. ചികിത്സയിലുണ്ടായിരുന്ന 39 കാരനാണ് മരിച്ചത്. ഞായറാഴ്ച ഫിലിപ്പന്‍സില്‍ കൊറോണ ബാധിച്ച ചൈനീസ് പൗരന്‍ മരിച്ചിരുന്നു

മരിച്ച ഹോങ്കോങ് സ്വദേശി ജനുവരി 21ന് വുഹാന്‍ നഗരത്തിലേക്ക് യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം വുഹാനില്‍ തങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. പിന്നീട് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 426 ആയി. ഇതുവരെ 20,438 പേര്‍ക്ക് വൈറസ് ബാധ സഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here