Local

ജില്ലാ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഹൈടെക് പബ്ലിക് സ്‌കൂളും ആന്റണീസ് ഗേള്‍സ് എച്ച്എസ്എസ് വടകരയും ചാമ്പ്യന്മാര്‍

കുന്നമംഗലം ആസില്‍ സൈക്കിള്‍ ട്രോഫിക്ക് വേണ്ടി കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ കുന്നമംഗലം ഹൈസ്‌കൂളിള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജില്ലാ സോഫ്റ്റ്് ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സബ്ജൂനിയര്‍ പെണ്‍കുട്ടി കളുടെ ഫൈനല്‍ മത്സരത്തില്‍ കാരന്തൂര്‍ മര്‍ക്കസ് ഗേള്‍സ് ഹൈസ്‌കൂളിന് 10 -7 എന്ന സ്‌കോറിന് പരാജയപ്പെടുത്തിക്കൊണ്ട് വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ചാമ്പ്യന്മാരായി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനല്‍ മത്സരത്തില്‍ എളേറ്റില്‍ എം ജെ ഐ സ്‌കൂളിനെ പരാജയപ്പെടുത്തി ഹൈടെക് പബ്ലിക് സ്‌കൂള്‍ വട്ടോളി ചാമ്പ്യന്മാരായി.

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനല്‍ മത്സരത്തില്‍ എംജെ സ്‌കൂള്‍ എളേറ്റിലിനെ പരാജയപ്പെടുത്തി ഗവണ്‍മെന്റ് കോളേജ് മടപ്പള്ളി ചാമ്പ്യന്മാരായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാരന്തൂര്‍ മര്‍ക്കസ് ഗേള്‍സ് ഹൈസ്‌കൂള്‍ ആണ് ചാമ്പ്യന്‍മാരായത്.
സമാപന ചടങ്ങില്‍ ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ടി പി അബ്ദുല്‍ ഷഫീഖ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ കെ പി വസന്ത രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷൈജ വളപ്പില്‍ മുഖ്യാതിഥിയായിരുന്നു സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് സ്വാഗതവും പി ടി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!