Local

ഉത്തരവാദിത്ത ടൂറിസത്തിന് തൊഴിലവസരങ്ങള്‍സൃഷ്ടിക്കാനാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ഗ്രാമപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ ഉത്തരവാദിത്ത ടൂറിസം ഏകദിന ശില്‍പശാല  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് കോഴിക്കോടിന് അനന്തമായ സാധ്യതതയാണുള്ളത്. അതുവേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിലെ ടൂറിസം രംഗത്ത് അനന്ത സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും മാപ്പിംഗ് നടത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ലോകനാര്‍കാവ്, ജാനകിക്കാട്, കക്കവയല്‍, കക്കയം, പെരുവണ്ണാമുഴി, പയങ്കുറ്റിമല, ചാലിയാര്‍, തുഷാരഗിരി […]

Local

കരിയർ ടോക് സംഘടിപ്പിച്ചു

കുന്ദമംഗലം: കാരന്തൂർ മർകസ് ഹയർ സെക്കൻററി സ്കൂൾ ടാലന്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കരിയർ ടോക് സംഘടിപ്പിച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച പരിപാടിയിൽ സിജി ട്രൈനർ മുനീർ കൊയിലാണ്ടി ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് കബീർ ടി പി, സി പി ഫസൽ അമീൻ, അഹമ്മദ് കെ വി പ്രസംഗിച്ചു.

Local

ഒപ്പ് ശേഖരണം നടത്തി

കാട്ടുപന്നി ശല്യത്തിനെതിരെ നടപടിയെടുക്കാനും ,ചെറുപുഴയിലെ മരങ്ങളും മണല്‍ത്തിട്ടയും മാലിന്യങ്ങളും മാറ്റുവാനും ചാത്തമംഗലം പഞ്ചായത്ത് വെള്ള നൂര്‍, പൂളക്കോട് കര്‍ഷകകുട്ടായ്മ, മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാര്‍,എംഎല്‍എ, എംപി, കലക്ടര്‍, തുടങ്ങിയവര്‍ക്ക് ഭീമ ഒപ്പ് ശേഖരണം നടത്തി പരാതി നല്‍കി. ഐവി ചന്ദ്രന്‍ ,ശശീധരന്‍, സുനില്‍, സുരേഷ് പൂക്കാട്ട്, ശിവദാസന്‍ പണിക്കര്‍ സംബന്ധിച്ചു

Kerala

കൊറോണ: സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നവരെയും അവ ഫോര്‍വേഡ് ചെയ്യുന്നവരെയും കണ്ടെത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനു വേണ്ട നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് […]

Sports

ജില്ലാ ടെന്നീസ് വോളിബോൾ ടീമിനെ മുഹമ്മദ് അസ്നാദ് നയിക്കും

ഈ മാസം 8,9 തിയ്യതികളിൽ കാസർക്കോട് ജില്ലയിലെ കോട്ടിക്കുളത്ത് നടക്കുന്ന സംസ്ഥാന യൂത്ത് ടെന്നീസ് വോളീബോൾ ടീമിനെ പൂനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ മുഹമ്മദ് അസ്നാദ് നയിക്കും. ടീം അംഗങ്ങൾ: അജിത് സജികുമാർ (വൈസ് ക്യാപ്റ്റൻ), ലിബിൻ അഗസ്റ്റിൻ, പി. മുഹമ്മദ് ഫായിസ്, കെ. അജ്നാസ്, സ്റ്റാൻലിൻ ബേബി, മുഹമ്മദ് നുജൂം, കെ. മുഹമ്മദ് അർഷാദ്, സി. നവനീത്, മുഹമ്മദ് ഫായിസ്, കെ. റോഷൻകോച്ച്: സജീർ കുറ്റ്യാടിമാനേജർ: അഷ്റഫ് കടമേരി

Local

ലഭിച്ച എല്ലാ ഫലങ്ങളും നെഗറ്റീവ്; കൊറോണ നേരിടാന്‍ പ്രതിരോധ – ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി ജില്ലാ കളക്റ്റര്‍

കോഴിക്കോട് ജില്ലയില്‍ കൊറോണ രോഗം നേരിടാന്‍ പ്രതിരോധ – ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമായി തുടരുകയാണെന്ന് ജില്ലാ കളക്റ്റര്‍ സാംബശിവറാവു കളക്റ്ററേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ അറിയിച്ചു.പുതിയതായി 16 പേരു കൂടി വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇതോടെ ഹൗസ് ക്വാറന്റനിലുള്ളവരുടെ എണ്ണം 332 ആയി. ബീച്ച് ആശുപത്രിയില്‍ ഒരാള്‍ കൂടി വന്നതോടെ നാലുപേരും മെഡിക്കല്‍ കോളേജില്‍ ഒരാളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഒരാളുടെ സ്രവം സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ ഇതുവരെ 21 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 17 പേരുടെ […]

News

ഏത് മാര്‍ഗം ഉപയോഗിച്ചും സംഘപരിവാര്‍ അദ്ദേഹത്തെ ഒതക്കും;വിജയ്ക്ക് പിന്തുണയുമായി ജയരാജന്‍

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് തമിഴ് നടന്‍ വിജയിയെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ച് മന്ത്രി ഇ.പി ജയരാജന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. വിജയ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാണെന്നും ഏതു മാര്‍ഗ്ഗം ഉപയോഗിച്ചും സംഘപരിവാര്‍ അദ്ദേഹത്തെ ഒതുക്കുമെന്നും ജയരാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്ബുക്ക് പോസ്റ്റ്‌ തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയമാണ്. കടലൂരില്‍ സിനിമാ ചിത്രീകരണസമയത്താണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക […]

Local

ജനജാഗരണ സമിതി സ്വാഭിമാന്‍ റാലി നടത്തി

കുന്ദമംഗലം; പൗരത്വ നിയഭേദഗതി നടപ്പിലാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് ജനജാഗരണ സമിതി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി സ്വാഭിമാന്‍ റാലി നടത്തി. റാലി കാരന്തൂരില്‍ നിന്ന് ആരംഭിച്ചു. റാലിക്ക് ‘ടി പി സുരേഷ്, ബൈജു,രവീന്ദ്രന്‍ കിപ്പോട്ടില്‍, കെ.എം ചന്ദ്രന്‍, ചക്രായുധന്‍,സുഭദ്രന്‍ പ്രവീണ്‍ പടനിലം എന്നിവര്‍ നേതൃത്വം നല്‍കി. പൊതു സമ്മേളനം-വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.റിട്ട: ജഡ്ജി .ശാന്തകുമാരി അമ്മ അധ്യക്ഷത വഹിച്ച പരിപാടിയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ‘ കെ.പി പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തി.പ്രവീണ്‍ […]

പുതുക്കുടി കോയ (72) നിര്യാതനായി

കുന്ദമംഗലം: കാരന്തൂർ പുതുക്കുടി കോയ (72) നിര്യാതനായി മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4 മണി കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ ഭാര്യമാർ: മറിയ, പരേതയായ ഖദീജ മക്കൾ: ബഷീർ പുതുക്കുടി(കെ. ന്യൂസ്), ഷെമീന, സബീന മരുമക്കൾ: രജിത ബീഗം ( അക്ഷയ കാരന്തൂർ) ജമാലുദ്ധീൻ ചാത്തങ്കാവ്, മുഹമ്മദ് കൊടുവള്ളി

Local

യുഎപിഎ കേസ്; എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

പന്തീരാങ്കാവ് സ്വദേശികളായ അലനെയും താഹയെയും യുഎപിഎ കേസ് ചുമത്തിയതില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്ര്ര്യമന്തി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാനസര്‍ക്കാരിന്റെ അറിവില്ലാതെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് പിണറായി ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.പ്രതിപക്ഷത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍ഐഎ ആക്ടിലെ 7ബി അനുസരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതെന്നും ഇനി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Protected Content !!