കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം: ജില്ലാ കളക്ടര്‍
കോഴിക്കോട് ജില്ലയില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. കളക്ടറേറ്റില്‍ കൊറോണയുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് അറിയിച്ചത്. ജില്ലാമെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ബീച്ച് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്തി. തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ രോഗത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി.ഐ.എം.എ, ഐ.എ.പി, കെ.ജി.എം.ഒ, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, ഇ.എസ്.ഐ ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തു. ആശുപത്രികളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഡി.എം.ഒ ഡോ. ജയശ്രീ. […]









