Local

കോരപ്പുഴയിലെ താല്‍കാലിക നടപ്പാത ഉടന്‍ പുനര്‍നിര്‍മ്മിക്കും മന്ത്രി എ.കെ ശശീന്ദ്രന്‍

പുനര്‍നിര്‍മ്മാണ പ്രവൃത്തി ഇന്ന് (ഓഗസ്റ്റ് 28) ആരംഭിക്കുംകോരപ്പുഴ നിവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. താല്‍കാലികമായി നിര്‍മ്മിച്ച നടപ്പാതയുടെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോരപ്പുഴയിലെ താല്‍കാലിക നടപ്പാതയിലൂടെയുള്ള യാത്രസൗകര്യം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജനങ്ങളുടെ ന്യായമായ ആവശ്യമാണ് യാത്ര സൗകര്യം ലഭിക്കുക എന്നത്. പലരും റെയില്‍വേ പാളം വഴിയാണ് യാത്ര ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. മഴ […]

Kerala National

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ നാളെ കൊച്ചിയില്‍

കൊച്ചി: കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ, വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശത്തിന് കൊച്ചിയിലെത്തും. നാളെ രാത്രി കൊച്ചിയിലെത്തുന്ന കേന്ദ്ര മന്ത്രി ആഗസ്റ്റ് 30-ന് രാവിലെ 9.30ന് സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ന്യൂസ് കോണ്‍ക്ലേവ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.

Local

അറിയിപ്പുകള്‍

എടച്ചേരി പഞ്ചായത്തില്‍ ശില്പശാല  എടച്ചേരി ഗ്രാമ പഞ്ചായത്തില്‍ ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനായി ആഗസ്റ്റ് 30 ന് വെള്ളിയാഴ്ച 2 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ശില്പശാല നടക്കും. ഐ ആര്‍ ടി സി (ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍, മുണ്ടൂര്‍, പാലക്കാട്)  യുടെ നേതൃത്വത്തിലാണ് ശില്പശാല നടത്തുന്നത്തൊഴില്‍രഹിതവേതനം            കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ  തൊഴില്‍രഹിതവേതനം സെപ്തംബര്‍ 3, 4 തീയതികളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 4മണി  വരെ ഗ്രാമപഞ്ചായത്ത് ഹാളില്‍ […]

Kerala

പ്രളയ കാലത്തെ പ്രണയം: പോലീസ് ഓഫീസരുടെ വിവാഹം ആഘോഷമാക്കി സോഷ്യൽ മീഡിയ

പ്രളയ കാലത്ത് ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറുമായുള്ള സൗഹൃദം പ്രണയമായി മാറി ഒടുവില്‍ കലാശിച്ചത് വിവാഹത്തില്‍. പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യയെ ആലുവ സ്വദേശി വിനീത് മിന്നു ചാര്‍ത്തിയത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. 2018 പ്രളയകാലത്താണ് ആലുവയിലെ ദുരിതാശ്വാസ ക്യാംപില്‍ സൂര്യ ഡ്യൂട്ടിക്കെത്തിയത്. അവിടെ വെച്ചാണ് സൂര്യ വിനീതിനെ പരിചയപ്പെടുന്നത്. വിനീതിന്റെ വീടും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്നാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിനീത് ക്യാംപില്‍ എത്തിയത്. ക്യാപിലെ പ്രവർത്തനങ്ങളിൽ ഇരുവരും ഒരുമിച്ച് പങ്കാളിയായി. പ്രവർത്തനത്തിനിടയിലെ […]

Local

കുന്ദമംഗലത്ത് ആര്‍ദ്രം പദ്ധതിയുടെയും കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ഉദ്ഘാടനം സെപ്റ്റംബര്‍ 1 ന്

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നാം തിയ്യതി ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എംഎല്‍എ ഫണ്ടായ 16 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കായുള്ള കാത്തിരിപ്പ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനവും നടക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 5.30 ന് നടക്കുന്ന പരിപാടിയില്‍ പി.ടി.എ റഹീം എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. […]

Kerala News

വാഹന രജിസ്‌ട്രേഷന്‍: ഫഹദിനും അമല പോളിനും ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചീട്ട് , സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് തുടരും

പുതുച്ചേരി വാഹനറജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനും ആശ്വാസം, സുരേഷ് ഗോപിക്കെതിരെ കേസ് തുടരും. പുതുച്ചേരിയില്‍ നിന്ന് വാങ്ങിയ വാഹനം അമല പോള്‍ കേരളത്തില്‍ എത്തിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 1.12 കോടി രൂപ വില വരുന്ന ബെന്‍സ് എസ് ക്ലാസ് കാറാണ് പുതുച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്തത്. അമലയ്‌ക്കെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതാണ് ഇതിനു കാരണം. സുരേഷ്‌ഗോപിയെയും ഫഹദ് ഫാസിലിനെയും […]

Kerala National News

കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവം: ശ്രീറാം വെങ്കിട്ടരാമനെതിരെ പരാതി

തിരുവനന്തപുരം: ഇടുക്കി കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ദേവികുളം സബ് കളക്ട‍ര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ബന്ധുക്കൾ. ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതിൽ മനം നൊന്ത് 2017 ഏപ്രിലിലാണ് കട്ടപ്പന സ്വദേശിയായ കെ എൻ ശിവൻ ആത്മഹത്യ ചെയ്തത്. വ്യാജ ആധാരമുണ്ടാക്കിയാണ് ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തെന്ന് കാണിച്ച് അന്ന് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമിന് ശിവൻ പരാതി നല്‍കിയിരുന്നു. എന്നാൽ പരാതിയിൽ ശ്രീറാം വെങ്കിട്ടരാമൻ നടപടിയെടുത്തില്ലെന്നാണ് ശിവന്‍റെ സഹോദര പുത്രനായ കെ ബി […]

National

കേന്ദ്രസര്‍ക്കാറിന് തിരിച്ചടി: യെച്ചൂരിക്ക് തരിഗാമിയെ കാണാന്‍ സുപ്രീം കോടതിയുടെ അനുമതി

ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രനടപടിയ്ക്കുശേഷം ജമ്മുകശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ കാണാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി. കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി യെച്ചൂരിക്ക് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവര്‍ത്തകനെ കാണാന്‍ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയത്. എന്നാല്‍ ഇതൊരു രാഷ്ട്രീയ സന്ദര്‍ശനം ആകരുത് എന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി […]

Local

പടനിലത്തെ ഗതാഗത തടസ്സം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

പടനിലം: ദേശീയപാത 766 ല്‍ പടനിലത്ത് പൂനൂര്‍ പുഴ കരകവിഞ്ഞ് ഒഴുകുന്നത് കാരണം പതിവായി ഗതാഗതം തടസ്സപ്പെടുന്നതില്‍ റോഡ് ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ടിഎ റഹീം എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു.

Kerala News

‘തൊലിക്കട്ടി അപാരം തന്നെ ‘; കെയർ ഹോം പദ്ധതി പ്രധാനമന്ത്രിയുടെ പേരിലാക്കിയ ബിജെപി നേതാവിനെതിരെ കടകംപള്ളി

കേരളത്തിൽ സഹകരണ വകുപ്പ് നിർമ്മിച്ച വീട് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ നിർമ്മിച്ചതാണെന്ന വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പഴമ്പുള്ളിയില്‍ ചന്ദ്രികക്ക് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീട്, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഉണ്ടാക്കിയതാണെന്ന ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. കടകം‌പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം: […]

error: Protected Content !!