പുതുച്ചേരി വാഹനറജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനും ആശ്വാസം, സുരേഷ് ഗോപിക്കെതിരെ കേസ് തുടരും. പുതുച്ചേരിയില്‍ നിന്ന് വാങ്ങിയ വാഹനം അമല പോള്‍ കേരളത്തില്‍ എത്തിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
1.12 കോടി രൂപ വില വരുന്ന ബെന്‍സ് എസ് ക്ലാസ് കാറാണ് പുതുച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്തത്. അമലയ്‌ക്കെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതാണ് ഇതിനു കാരണം.
സുരേഷ്‌ഗോപിയെയും ഫഹദ് ഫാസിലിനെയും നേരത്തേ സമാനകേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിട്ടുണ്ട്. അതേസമയം, സുരേഷ് ഗോപിക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടി തുടരുമെന്നും റിപ്പോർട്ടുണ്ട്.