Entertainment information Kerala News

‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’; സിനിമയില്‍ മുന്നറിയിപ്പ് നല്‍കാത്തത് ക്രിമിനൽ കുറ്റമല്ലാതാകും

  • 10th August 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാന അബ്കാരി നിയമത്തിലെ ചില വ്യവസ്ഥകൾ കുറ്റവിമുക്തമാക്കാനൊരുങ്ങി സർക്കാർ. നിലവിലെ അബ്കാരി നിയമമനുസരിച്ച്, സിനിമയിലെ മദ്യപാന രംഗങ്ങളിൽ ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് പ്രദർശിപ്പിക്കാതിരുന്നാൽ ആറ് മാസം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും. നിയമവിരുദ്ധമായ മദ്യപരസ്യങ്ങൾക്കുള്ള ശിക്ഷ ആറുമാസം വരെ തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്. എന്നാൽ ഈ വ്യവസ്ഥ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഭേദഗതി പ്രകാരം, തടവുശിക്ഷയില്ലാതെ കുറ്റത്തിന് പിഴ 50,000 രൂപയാക്കി […]

Kerala

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

  • 4th August 2023
  • 0 Comments

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എട്ട് മാസം കൂടി കോടതി സമയം അനുവദിച്ചു. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണെമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് നടപടി. വിചാരണ കാലയളവില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുകയും […]

Kerala News

ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം: വിനായകനെതിരെ സിനിമ സംഘടനകൾ

  • 21st July 2023
  • 0 Comments

കോട്ടയം: വിലാപയാത്രയ്ക്കിടെ ഫെയ്സ്ബുക് ലൈവിലൂടെ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ സിനിമ സംഘടനകൾ രംഗത്ത്. പൊലീസ് കേസ് നോക്കി തീരുമാനമെടുക്കുമെന്നാണു സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചത്. നിലവിൽ വിനായകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനായകനെ ചോദ്യം ചെയ്തേക്കുമെന്നാണു വിവരം. അതേസമയം, കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. തന്റെ പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അതു വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. […]

Entertainment

ചോക്ലേറ്റ് ബോയ് ആൻഡ് ചോക്ലേറ്റ് ഗേൾ, ലാവൻഡർ തോട്ടത്തിലെത്തിയ ചങ്ങാതിക്കൂട്ടം

  • 13th July 2023
  • 0 Comments

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും രമേഷ് പിഷാരടിയും കുഞ്ചാക്കോ ബോബനും. ഇവരുടെ സൗഹൃദം നിറയുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് ആരാധകരും സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ലണ്ടനിലെ ലാവൻഡർ തോട്ടത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. താരങ്ങൾക്കൊപ്പം ചാക്കോച്ചന്റെ ഭാര്യ പ്രിയ, മകൻ ഇസഹാഖ്, മഞ്ജുവിന്റെ മാനോജറായ ബിനീഷ് എന്നിവരെയും ചിത്രങ്ങളിൽ കാണാം. ഇറ്റ്സ് ലാവൻഡർ ടൈം’ എന്ന് കുറിച്ചാണ് സുഹൃത്തുകൾക്കൊപ്പമുള്ള ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. ചോക്ലേറ്റ് ബോയ് ആൻഡ് ചോക്ലേറ്റ് ഗേൾ, […]

Entertainment

മഹാനടൻ സത്യന്റെ ഓർമകൾക്ക് ഇന്ന് 52 വയസ്

  • 15th June 2023
  • 0 Comments

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനയ നേതാവ് സത്യൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 52 വർഷം. 18 വർഷക്കാലം നീണ്ടുനിന്ന സത്യന്റെ കലാസപര്യ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാഴ്ത്തിയിരുന്നു.കൃത്രിമമായിപ്പോകാവുന്ന സംഭാഷങ്ങൾ സ്വപ്രതിഭ കൊണ്ട് സ്വാഭാവികമായി അവതരിപ്പിച്ച, ഏതു സന്ദർഭവും തന്റെ ശരീര ഭാഷ കൊണ്ട് അനായാസേന കൈകാര്യം ചെയ്തിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടനായിരുന്നു സത്യൻ. സൗമ്യനും നന്മയുടെ നിറകുടവുമായ നായക മാതൃകകളെ തച്ചുടച്ചവയായിരുന്നു സത്യന്റെ കഥാപാത്രങ്ങൾ. മലയാള സിനിമ മറ്റു ഭാഷാ ചിത്രങ്ങളിൽ നിന്നും നാടകത്തിൽ നിന്നും പതിയെ മോചിപ്പിക്കപ്പെട്ടു […]

Kerala National News

മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗൂഫി പെയിന്റൾ അന്തരിച്ചു

മുംബൈ∙ മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗൂഫി പെയിന്റൽ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു ഗൂഫിയുടെ അന്ത്യമെന്ന് ബന്ധുവായ ഹിതൻ പെയിന്റൽ അറിയിച്ചു. ‘നിർഭാഗ്യവശാൽ അദ്ദേഹം നമ്മെ വിട്ടുപോയി. ആശുപത്രിയിൽ വച്ച് രാവിലെ 9നാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഹൃദയസംബന്ധമായ പ്രശ്നമാണ് മരണ കാരണം. ഉറക്കത്തിലാണ് അദ്ദേഹം മരണത്തെ പുൽകിയത്’– ഹിതൻ വിശദീകരിച്ചു. 1980കളിലെ ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ഗൂഫി പെയിന്റൽ. സുഹാഗ്, ദിൽലാഗി തുടങ്ങിയ സിനിമകളിലും […]

Entertainment

തല മൊട്ടയടിക്കാന്‍ സമ്മതിച്ചു, എന്നിട്ട് അവര്‍ എന്റെ രംഗങ്ങള്‍ ഒഴിവാക്കി; വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

ഗായകന്‍ മാത്രമല്ല നല്ല അഭിനേതാവ് കൂടിയാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ തനിക്ക് അഭിനയരംഗത്ത് നേരിട്ട തിരിച്ചടികളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മണിരത്നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി എന്ന് പറയുകയാണ് താരം. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച അനുഭവം അതിശയകരമായിരുന്നു എന്നാണ് താരം പറഞ്ഞത്. തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകന്‍ ധന ശേഖരന്‍ വഴിയാണ് വിജയ് പൊന്നിയിന്‍ സെല്‍വനില്‍ […]

Entertainment

അതുല്യപ്രതിഭ ജോണ്‍ എബ്രഹാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 36 വയസ്

ജനകീയ സിനിമ എന്ന ആശയം കൊണ്ടുവന്ന സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ഓര്‍മ ദിവസമാണ് ഇന്ന്. വെറും നാലേ നാല് സിനിമകളിലൂടെ മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ അസാമാന്യ കലാകാരനായിരുന്ന ജോണ്‍ എബ്രഹാം വിടപറഞ്ഞിട്ട് 36 വര്‍ഷമാകുന്നു. 1980കളില്‍ കോഴിക്കോട്ടെ തെരുവുകളിലൂടെ കൂട്ടുകാരുമൊത്ത് ബക്കറ്റ് പിരിവിനിറങ്ങി ജനകീയ പങ്കാളിത്തത്തോടെയുള്ള സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച മലയാള സിനിമയിലെ പ്രതിഭാസമാണ് ജോണ്‍ എബ്രഹാം. 1937 ഓഗസ്റ്റ് 11 നു കുന്നംകുളത്ത് ജനനം. മലയാള സിനിമയുടെ സത്യജിത് റേ എന്ന് അറിയപ്പെട്ടു. […]

Entertainment Kerala

‘ നടി കീർത്തി സുരേഷ് ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു’; വാർത്തയിൽ പ്രതികരിച്ച് നടിയുടെ അച്ഛൻ

നടി കീർത്തി സുരേഷുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് അച്ഛനും നിർമാതാവ് സുരേഷ് കുമാർ. കീർത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്ത ആദ്യം പുറത്ത് വിടുന്നത് താനായിരിക്കുമെന്ന് സുരേഷ് കുമാർ വിഡിയോയിൽ പറയുന്നു.‘എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത […]

Entertainment

നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി; സിവില്‍ സര്‍വ്വീസ് വിജയിക്ക് മോഹൻലാലിന്റെ സർപ്രൈസ് കോൾ

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സിവിൽ സർവ്വീസ് റാങ്ക് പട്ടിക പുറത്തുവന്നത്. കേരളത്തിൽ നിന്ന് നാലു പേർ ആദ്യ നൂറു പേരിലിടം നേടിയിട്ടുണ്ട്. ആറാം റാങ്ക് കരസ്ഥമാക്കിയ പാലാ സ്വദേശി ഗഹനയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. ഗഹനയുടെ അമ്മയുടെ സഹോദരൻ സിബി ജോർജ് താരത്തിന്റെ സുഹൃത്താണ്. മോഹൻലാൽ കുടുംബത്തോടൊപ്പമുള്ള ജപ്പാൻ യാത്രയ്ക്കിടെയാണ് സിബിയെ പരിചയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് ഗഹന പരീക്ഷയിൽ വിജയം സ്വന്തമാക്കിയ വിവരം മോഹൻലാലിനെ അറിയിച്ചത്.ഗഹനയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും ഇനിയുള്ള ജീവിതത്തിൽ […]

error: Protected Content !!