എടച്ചേരി പഞ്ചായത്തില്‍ ശില്പശാല
എടച്ചേരി ഗ്രാമ പഞ്ചായത്തില്‍ ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനായി ആഗസ്റ്റ് 30 ന് വെള്ളിയാഴ്ച 2 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ശില്പശാല നടക്കും. ഐ ആര്‍ ടി സി (ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍, മുണ്ടൂര്‍, പാലക്കാട്) യുടെ നേതൃത്വത്തിലാണ് ശില്പശാല നടത്തുന്നത്
തൊഴില്‍രഹിതവേതനം
കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിതവേതനം സെപ്തംബര്‍ 3, 4 തീയതികളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 4മണി വരെ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്യും. സെപ്തംബര്‍ 3 ന് റോള്‍ നമ്പര്‍ 1133 മുതല്‍ 1445 വരെയും, സെപ്തംബര്‍ 4 ന് 1446 മുതല്‍ 1645 വരെയുമുള്ളവര്‍ക്കാണ് വിതരണം ചെയ്യുക. അര്‍ഹതപ്പെട്ടവര്‍ ഐഡന്റിറ്റി കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.
കേരള മീഡിയ അക്കാദമി ക്ലാസുകള്‍ സെപ്തംബര്‍ 2-ന് തുടങ്ങും
കേരള മീഡിയ അക്കാദമിയില്‍ 2019-20 ബാച്ചിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം ക്ലാസുകള്‍ സെപ്റ്റംബര്‍ 2-ന്് (തിങ്കള്‍) ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം അന്ന് രാവിലെ 10.30ന് കാക്കനാട്ടുള്ള മീഡിയ അക്കാദമി കാമ്പസില്‍ എത്തിച്ചേരേണ്ടതാണെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.
ഒ.എം.ആര്‍ പരീക്ഷ ആഗസ്റ്റ് 30ന്
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജയില്‍ വകുപ്പിലെ വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 124/2018) തസ്തികയിലേയ്ക്ക് 09/08/2019 ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും പ്രളയക്കെടുതി മൂലം മാറ്റി വച്ചതുമായ ഒ.എം.ആര്‍ പരീക്ഷ ആഗസ്റ്റ് 30 (വെളളിയാഴ്ച) മുന്‍ നിശ്ചയിച്ചിരുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ തന്നെ നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറിനോ പരീക്ഷയുടെ സമയത്തിനോ യാതൊരുവിധ മാറ്റവും ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഹാള്‍ടിക്കറ്റുമായി പുതുക്കിയ തീയതിയില്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്.