പ്രളയ കാലത്ത് ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറുമായുള്ള സൗഹൃദം പ്രണയമായി മാറി ഒടുവില്‍ കലാശിച്ചത് വിവാഹത്തില്‍. പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യയെ ആലുവ സ്വദേശി വിനീത് മിന്നു ചാര്‍ത്തിയത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.
2018 പ്രളയകാലത്താണ് ആലുവയിലെ ദുരിതാശ്വാസ ക്യാംപില്‍ സൂര്യ ഡ്യൂട്ടിക്കെത്തിയത്. അവിടെ വെച്ചാണ് സൂര്യ വിനീതിനെ പരിചയപ്പെടുന്നത്. വിനീതിന്റെ വീടും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്നാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിനീത് ക്യാംപില്‍ എത്തിയത്.
ക്യാപിലെ പ്രവർത്തനങ്ങളിൽ ഇരുവരും ഒരുമിച്ച് പങ്കാളിയായി. പ്രവർത്തനത്തിനിടയിലെ സൌഹൃദം പ്രണയമായി വളർന്നു. 2019-ലെ വെള്ളപ്പൊക്കത്തിനു ശേഷം ആലുവ അശോകപുരം പെരിങ്ങഴ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ച ഇരുവരും വിവാഹിതരായി.