Kerala Local News

ഒൻ‌പത് ജില്ലകളിൽ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 30ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Local

നിര്യാതയായി

കുന്നമംഗലം കളരിക്കണ്ടിയില്‍ കൊറ്റി (85) വയസ്സ് നിര്യാതയായി. സഹോദരി ചെറിയ കൊറ്റി. സംസ്‌കാരം ആഗസ്ത് രാവിലെ 9 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടന്നു.

Sports

റോബിന്‍ ഉത്തപ്പ ഇനി കേരള ക്യാപ്റ്റന്‍

മുന്‍ ഇന്ത്യന്ത താരം റോബിന്‍ ഉത്തപ്പ ഇനി കേരള ടീം ക്യാപ്റ്റന്‍.പുതിയ സീസണിലാണ് കേരള ടീമിനെ ഉത്തപ്പ നയിക്കുക. സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയാണ് പാതി മലയാളിയായ ഉത്തപ്പയെ കേരളത്തിലെത്തിച്ചത്. കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍ സീസണുകളില്‍ സച്ചിന്‍ ബേബിയായിരുന്നു ടീമിനെ നയിച്ചിരുന്നത്. വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണമെന്റില്‍ ഉത്തപ്പ ടീമിനെ നയിക്കും. അതേ സമയം രഞ്ജി ട്രോഫിയില്‍ കേരളാ ടീമിനെ ആരു നയിക്കുമെന്ന […]

International National

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യത: പാക്ക് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്ക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഈ പ്രസ്താവന നടത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ ഈ പ്രസ്താവന.

Kerala

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു: ജോലി നഷ്ടപ്പെടുന്നത് 2000 ത്തോളം പേര്‍ക്ക്

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പ്രവര്‍ത്തനം കേരളത്തില്‍ നിര്‍ത്തുന്നു. സിഐടിയു സമരത്തെ തുടര്‍ന്നാണ് മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഇതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. . കേരളത്തില്‍ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നത്. സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണ്. സിഐടിയു സമരം തുടര്‍ന്നാല്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്മെന്റ് പറയുന്നത്. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്ന് […]

Kerala

അമ്പലപ്പുഴയിൽ യുവാവ് ലോറിയിടിച്ച്‌ മരിച്ചു

ആലപ്പുഴ: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ലോറി ഇടിച്ച്‌ മരിച്ചു. അമ്പലപ്പുഴയിലാണ് അപകടം നടന്നത്. കോമന മാത്തേല്‍ വീട്ടില്‍ ശശി – അജിത ദമ്പതികളുടെ മകന്‍ ശിവപ്രസാദ്( 23) ആണ് മരിച്ചത്. അമ്പലപ്പുഴ ഫെഡറല്‍ ബാങ്ക് എടിഎമ്മിന് സമീപം ഇന്ന് രാവിലെ ആറ് മണിക്കാണ് അപകടം നടന്നത്. ജിമ്മില്‍ പോയി മടങ്ങി വരുമ്പോള്‍ ശിവ പ്രസാദിനെ പിന്നില്‍ നിന്ന് ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഹക്കീനാ ഹാര്‍ഡ്വേഴ്‌സിലെ ജിവനക്കാരനായിരുന്നു ശിവ പ്രസാദ്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. […]

Kerala

ഏത് ജോലിക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; ജനങ്ങള്‍ക്ക് ബാധ്യതയാവുന്നു.

നാട്ടില്‍ ഏത് ജോലിക്കും പോലീസ് ക്ലിറയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു. നേരത്തെ വിദേശ രാജ്യങ്ങളിലേക്ക് പോവാനും മറ്റും മാത്രം നിര്‍ബന്ധമാക്കിയിരുന്ന സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ ഏത് ജോലിക്കും നിര്‍ബന്ധമാക്കിയത്. ഇതിന് പണം ഈടാക്കുന്നതാണ് ജനങ്ങള്‍ക്ക് ഏറെ പ്രയാസകരമാവുക. രണ്ട് മാസം മുന്‍പ് വരെ പോലീസ് പണം ഈടാക്കാതെയായിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ പുതുതായി വന്ന പോലീസിന്റെ സര്‍ക്കുലറില്‍ സര്‍ട്ടിഫിക്കറ്റിന് 550 രൂപവേണമെന്നാണ്. ഇത് ട്രഷറിയില്‍ കൊണ്ട്‌ചെന്ന് ചലാനായി അടക്കുകയും വേണം, എന്നാല്‍ മാത്രമേ പോലീസ് അന്വേഷണം നടത്തി […]

Health & Fitness Lifestyle

ബദാം ദിവസവും കഴിച്ചോളൂ…

മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ബദാം. പോഷകസമൃദ്ധമായ ഒരു ഭക്ഷണവുമാണ്. ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശാരീരികമായി കൂടുതല്‍ അധ്വാനിക്കുന്നവരും പതിവായി വ്യായാമം ചെയ്യുന്നവരും ബദാം കഴിക്കേണ്ടത് ആവശ്യമാണ്. കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് നേട്ടം. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താനും ചുളിവുകള്‍ ഇല്ലാതാക്കാനും ബദാം സഹായിക്കും. പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബദാം ഹൃദയത്തിന്റെ ആരോഗ്യം […]

Kerala

പാലായില്‍ മാണി സി കാപ്പന്‍ ഇടത് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ഇടതു സ്ഥാനാര്‍ഥിയാകും. കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് മാണി സി കാപ്പന്‍ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ.എം മാണിയോട് പരാജയപ്പെടുകയായിരുന്നു. മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍.സി.പി യോഗത്തിലാണ് തീരുമാനമായത്. പാര്‍ട്ടിയുടെ തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം എല്‍.ഡി.എഫ് യോഗത്തിന് ശേഷമാണ് ഉണ്ടാകും.

National News

ലഷ്‌കർ ത്വയ്ബ ഭീകരർ ഇന്ത്യയിൽ ആക്രമണത്തിന് ഒരുങ്ങുന്നു; ലക്ഷ്യം മോദിയുടെ വാരണാസി

ലഷ്‌കറെ ത്വയ്ബ ഭീകരർ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസി താവളമാക്കി പ്രവര്‍ത്തിക്കാനാണ് ഇവരുടെ ലക്ഷ്യമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാരാണാസി കേന്ദ്രീകരിച്ച് വലിയ ഭീകരാക്രമണം നടത്താനാണ് പദ്ധതി. ഇതിനായി ചില ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകര്‍ കുറച്ചു മാസങ്ങളായി വാരണാസിയില്‍ സന്ദര്‍ശനം നടത്തിയതായും വാര്‍ത്തയില്‍ പറയുന്നു. തീവ്രവാദിയായ ഉമര്‍ മദനിയും നേപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയിലെ അംഗവും കഴിഞ്ഞ […]

error: Protected Content !!