തിരുവനന്തപുരം: പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് ഇടതു സ്ഥാനാര്‍ഥിയാകും. കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്നതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് മാണി സി കാപ്പന് പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്നുതവണയും കെ.എം മാണിയോട് പരാജയപ്പെടുകയായിരുന്നു.
മാണി സി കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍.സി.പി യോഗത്തിലാണ് തീരുമാനമായത്. പാര്‍ട്ടിയുടെ തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം എല്‍.ഡി.എഫ് യോഗത്തിന് ശേഷമാണ് ഉണ്ടാകും.