ആലപ്പുഴ: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് ലോറി ഇടിച്ച് മരിച്ചു. അമ്പലപ്പുഴയിലാണ് അപകടം നടന്നത്. കോമന മാത്തേല്‍ വീട്ടില്‍ ശശി – അജിത ദമ്പതികളുടെ മകന്‍ ശിവപ്രസാദ്( 23) ആണ് മരിച്ചത്.
അമ്പലപ്പുഴ ഫെഡറല്‍ ബാങ്ക് എടിഎമ്മിന് സമീപം ഇന്ന് രാവിലെ ആറ് മണിക്കാണ് അപകടം നടന്നത്. ജിമ്മില്‍ പോയി മടങ്ങി വരുമ്പോള്‍ ശിവ പ്രസാദിനെ പിന്നില്‍ നിന്ന് ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഹക്കീനാ ഹാര്‍ഡ്വേഴ്‌സിലെ ജിവനക്കാരനായിരുന്നു ശിവ പ്രസാദ്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.