കോഴിക്കോട്: അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരളയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് അഴകൊടി നഗറിലുള്ള ഓഫീസേഴ്‌സ് ക്ലബ് ഹാളിൽ ഏപ്രിൽ 13-ന് ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. സംസ്ഥാന പ്രസിഡണ്ട് മംഗലശ്ശേരി നൗഫലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ഗവേർണിംഗ് കൗൺസിൽ അംഗം മനാഫ് സ്വാഗതം പറഞ്ഞു.
ജില്ലയിലെ റോഡുകൾ, പാലങ്ങൾ, ജംക്ഷനുകൾ എന്നിവയുടെ ശോച്യാവസ്ഥയും അശാസ്ത്രീയതയും യോഗത്തിൽ ചർച്ചയായി. പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വാഹന ഉടമകൾക്കെതിരെ ജീവനക്കാർ നടത്തുന്ന അതിക്രമങ്ങളും വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളും സംബന്ധിച്ച് യോഗം ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ടായി നൗഷാദ് തെക്കയിൽ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി ഷെരീഫ് മലയമ്മ, റസാഖ് പൊയിൽ താഴെ എന്നിവരെയും, സിക്രട്ടറിമാരായി നിയാസ് കാരപറമ്പ് (ഓർഗനൈസേഷൻ), സൗരവ് വിപ്രോഗ്രാം (പദ്ധതികൾ & പരിപാടികൾ) എന്നിവരെയും തെരഞ്ഞെടുത്തു. ഫിനാൻസ് സിക്രട്ടറിയെയും മീഡിയ സിക്രട്ടറിയെയും പിന്നീട് നിശ്ചയിക്കും.
എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി ബിനു ചാത്തമംഗലം, സുരേഷ് പാളയം, ഗഫൂർ പി.പി, അഫ്സൽ മാങ്കാവ്, അസീസ് കടലുണ്ടി, മുഹമ്മദലി താമരശ്ശേരി, സകീർ ചെലവൂർ, ഷഫീക് മൻസൂർ പെരുമണ്ണ എന്നിവരെ തിരഞ്ഞെടുത്തു.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗമായി വിനോദ് മേക്കോത്ത് സംസ്ഥാന ഗവേർണിംഗ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

