Local

വലിയെടത്തില്‍ ദേവി ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു

കുന്ദമംഗലം; കുന്നമംഗലം ചെത്തുകടവ് ,കോഴഞ്ചേരി വലിയെടത്തില്‍ ദേവി ക്ഷേത്ര പുനരുദ്ധാരണ ത്തിന്റെ ഭാഗമായി കുറ്റിയടിക്കല്‍ കര്‍മ്മം നടന്നു . ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍, സ്ഥപതി, വേഴപ്പറമ്പ് മന വിപി ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശത്തില്‍, ശില്പി പവനൂര് ഷിജു ആചാരി താന്ത്രിക കര്‍മ്മങ്ങള്‍ ക്കുശേഷം കുറ്റിയടിച്ചു. കോഴഞ്ചേരി വലിയെടത്തില്‍ ദേവീക്ഷേത്ര സ്വര്‍ണ്ണപ്രശ്‌ന പ്രായശ്ചിത്തപൂര്‍ത്തീകരണത്തിന് ശേഷമാണ് കുറ്റിയടിക്കല്‍ കര്‍മ്മം നടന്നത് . തറവാട്ടു കാരണവര്‍ വാസുണ്ണി നായര്‍, സുധീര്‍ ബാബു തുടങ്ങി നിരവധി ഭക്തജനങ്ങള്‍ […]

Kerala

നാളെ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം:നാളെ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യപ്പെട്ട വിഷയങ്ങളില്‍ ഈ മാസം 20 നകം തീരുമാനം ഉണ്ടാവണം. അല്ലാത്തപക്ഷം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ അറിയിച്ചു. അതേസമയം, നിരക്കു വര്‍ധന വേണമെന്ന ബസ് ഉടകളുടെ ആവശ്യത്തില്‍ തീരുമാനമായില്ല. ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമാകൂവെന്ന് മന്ത്രി അറിയിച്ചു

Local

ഗ്രാമോത്സവത്തിന്റെ ഭാഗമായി ഓലമടയല്‍ മത്സരം നടന്നു

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗ്രാമോത്സവത്തിന്റെ ഭാഗമായി ഓലമടയല്‍ മത്സരം നടന്നു. രാവിലെ 9.30 മണിക്ക് കളരിക്കണ്ടി സ്‌കൂളിലാണ് മത്സരം നടന്നത്. 11 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. കാണികളില്‍ കൗതുകവും ആവശവും ഉയര്‍ത്തിയ മത്സരത്തില്‍ ശ്രീജിത്ത് പയന്തറമ്മല്‍ ഒന്നാം സ്ഥാനവും വള്ളിയാട്ടുമ്മല്‍ മാധവി ഗോപാലന്‍ രണ്ടാം സ്ഥാനവും നേടി.ജില്ലാ പഞ്ചായത്തംഗം രജനി തടത്തില്‍ മത്സരം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.കെ. ഹിതേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ. ശ്രീധരന്‍, കെ.സി. അബ്ദുള്‍ സലാം, […]

News

മുഹമ്മദ്‌ സഈദ് എസ്. ഐ. ഒ ജില്ല പ്രസിഡന്റ്‌, അബ്ദുൽ വാഹിദ് സെക്രട്ടറി

കോഴിക്കോട് : എസ്. ഐ. ഒ ജില്ല പ്രസിഡന്റായി മുഹമ്മദ്‌ സഈദിനെയും, സെക്രട്ടറിയായി അബ്ദുൽ വാഹിദിനെയും തെരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറിമാരായി അസ്ലഹ് കക്കോടി (സംഘടന ), ഷമീം ആരാമ്പ്രം (ക്യാമ്പസ്‌ ), അബ്ദു റഹീം കെ സി (പി. ആർ ) എന്നിവരെയും ജെ. ഡി. ടി ഇസ്ലാമിൽ ചേർന്ന പ്രവർത്തക കൺവെൻഷനിൽ തെരഞ്ഞെടുത്തു.സംസ്ഥാന സമിതി അംഗം ഷഹീൻ ശിഹാബ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജമാഅത് ഇസ്ലാമി ജില്ല പ്രസിഡന്റ്‌ ടി. ശാക്കിർ വേളം സംസാരിച്ചു. വകുപ്പ് […]

Local

സിഐഇആര്‍- എംഎസ്എം സംസ്ഥാന സര്‍ഗോത്സവ്; കോഴിക്കോട് സൗത്ത് ജില്ലക്ക് ചാമ്പ്യന്‍ഷിപ്പ്

കെ.എന്‍.എം (മര്‍കസുദ്ദഅവ)ന്റൈ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ സി.ഐ.ഇ.ആറും മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്െമന്റും സംഘടിപ്പിക്കുന്ന സംസ്ഥാന തല സര്‍േഗാത്സവത്തിന് കോഴിക്കോട് തിരശ്ശീ വീണു്ര. രണ്ട് ദിവസമായി മലബാര്‍ കൃസ്തന്‍ േകോളേജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ 347 പോയിന്‍ നേടി കോഴിക്കോട് സൗത്ത് ജില്ല ചാമ്പ്യന്‍മാരായി. 269 പോയിന്റ് നേടി മലപ്പുറം ഈസ്റ്റ ജില്ല റണ്ണര്‍ അപ്പ് കരസ്ഥമാക്കി. മലപ്പുറം വെസ്റ്റ് ജില്ലക്കാണ് മൂ്ന്നാം സ്ഥാനം. 6 വിഭാഗളിലായി ആയിരോളം സര്‍ഗപതിഭകള്‍ സര്‍ഗോത്സവത്തില്‍ മാറ്റുരച്ചപു. സമാപന സമ്മേളനം […]

Kerala

സംസ്ഥാനത്ത് ഒരാള്‍ക്ക്കൂടി കൊറോണ;ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഒരാള്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചു. ഇനിയും രോഗം ആളുകളെ ബാധിച്ചേക്കാമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന. ഇന്ത്യയില്‍ മൂന്നാമത്തെ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്, മൂന്നും കേരളത്തില്‍ തന്നെയാണ്. കാസര്‍ഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക് തന്നെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇയാള്‍ കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 75 ഓളം പേര്‍ ആശുപത്രിയിലും 1200 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും ആണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശം.

News

കൂടത്തായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി സൈമണിന് സ്ഥലംമാറ്റം

തിരുവനന്തപുരം: കേരള പേലീസിന അഭിമാനമായി മാറിയ കൂടത്തായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനും നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയുമായ കെ.ജി സൈമണിന് സ്ഥലംമാറ്റം. പത്തനംതിട്ട എസ്പിയായാണ് സ്ഥലംമാറ്റം. ക്രൈം ബ്രാഞ്ച് കണ്ണൂര്‍, കാസര്‍ഗോഡ് മേധാവി ഡോ.എ. ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു. കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിന് തുമ്പുണ്ടാക്കിയ അന്വേഷണ ഉദ്യോഗസ്ഥനാണ് പത്തനംതിട്ട എസ്.പിയായി നിയമിക്കപ്പെട്ട കെജി സൈമണ്‍. വര്‍ഷങ്ങളുടെ ഇടവേളയി നടന്ന 6 കൊലപാതകങ്ങള്‍ വിദഗ്ദമായ അന്വേഷണത്തിലൂടെയായിരുന്നു സൈമണിന്റെ നേതൃത്വത്തിലുളള സംഘം കണ്ടുപിടിച്ചത് കേസിന്റെ […]

Local

‘ചോദ്യം ചെയ്യപ്പെടുന്ന പൗരത്വം: വിശ്വാസികളുടെ നിലപാട്’ വനിതാ സംഗമം സംഘടിപ്പിച്ചു

കുന്നമംഗലം : ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കുന്നമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ചോദ്യം ചെയ്യപ്പെടുന്ന പൗരത്വം: വിശ്വാസികളുടെ നിലപാട്’ എന്ന വിഷയത്തില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. സാറ നരിക്കുനി അധ്യക്ഷത വഹിച്ചു. ഇ.എന്‍. നസീറ, സാറാ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

Sports

ജില്ലാ സോഫ്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം സംഘടിപ്പിച്ചു

കുന്ദമംഗലം: ആസില്‍ സൈക്കിള്‍ ട്രോഫി ക്ക് വേണ്ടി കോഴിക്കോട് ജില്ലാ സോഫ്ട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ സോഫ്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ടി പി അബ്ദുല്‍ ഷഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ കെ പി വസന്തരാജന്‍, രവീന്ദ്രന്‍ കുന്നമംഗലം, പി മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ […]

Local

ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായി ലാ ഫിയസ്റ്റ

നരിക്കുനി പാലിയേറ്റിവ് കേറിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അത്താണി യുടെ സ്വപ്ന പദ്ധതിയായ ഹാര്‍മണി വില്ലേജ് സാക്ഷാത്കരിക്കുന്നതിന് മുന്നോടിയായി, കോഴിക്കോട് ബീച്ചില്‍ നടന്ന ലാ ഫിയസ്റ്റക്ക് സമാപനം. കുതിരവട്ടം ഉല്‍പ്പെടെയുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സുഖം പ്രാപിച്ച് വരുന്നവരെ ഏറ്റെടുത്ത് താമസിപ്പിക്കാനായി ഒരുക്കുന്ന ഹാര്‍മണി വില്ലേജിന്റെ നിര്‍മാണത്തിനാവശ്യമായ പണം സ്വരൂപിക്കാനാണ് പരിപാടി നടത്തിയത്. സംഘാടന മികവ് കൊണ്ടും യുവാക്കളുടെ വലിയ പ്രാതിനിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ദേയമായി.ഫുഡ് ഫെസ്റ്റ്, ആര്‍ട്ട്, മ്യൂസിക്ക് തുടങ്ങിയവയുടെ അന്‍പതില്‍പ്പരം സ്റ്റാളുകള്‍ പരിപാടിയുടെ […]

error: Protected Content !!