കുന്ദമംഗലം: ആസില്‍ സൈക്കിള്‍ ട്രോഫി ക്ക് വേണ്ടി കോഴിക്കോട് ജില്ലാ സോഫ്ട്ബോള് അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ലാ സോഫ്ട്ബോള് ചാമ്പ്യന്‍ഷിപ്പ് മത്സരം കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന് പ്രസിഡണ്ട് ടി പി അബ്ദുല്‍ ഷഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന് ട്രഷറര്‍ കെ പി വസന്തരാജന്‍, രവീന്ദ്രന് കുന്നമംഗലം, പി മുഹമ്മദ് ഹസ്സന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് സ്വാഗതവും യു സി മുനീര്‍ നന്ദിയും പറഞ്ഞു. മത്സരത്തില്‍ സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹൈടെക് പബ്ലിക് സ്കൂള്‍ വട്ടോളി, എംജെ എച്ച്എസ്എസ് എളേറ്റില്‍ എന്നീ ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ആന്റണീസ് എച്ച്എസ്എസ് വടകരയും കാരന്തൂര്‍ മര്‍ക്കസ് ഗേള്‍സ് ഹൈസ്കൂളും ഫൈനലില്‍ പ്രവേശിച്ചു.