ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യത. മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ത്യാസഖ്യ നേതാക്കൾക്ക് നിർദേശം നല്കിയിരിക്കുന്നത്. ജന്തർമന്തർ വളയാൻ നീക്കമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.
അതേസമയം, ജന്തർമന്തറിലേക്ക് അതിക്രമിച്ച് കടന്നുള്ള പ്രതിഷേധത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ജന്തർമന്തർ വളയാൻ സംഘടനകൾ തയ്യാറെടുക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഡൽഹിയിൽ ഒക്ടോബർ 20 വരെ കേന്ദ്രസേനകളുടെ സാന്നിധ്യം വേണമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 273 കമ്പനി കേന്ദ്രസേന 20 വരെ ഡൽഹിയിൽ തുടരണം എന്ന് ആഭ്യന്തര മന്ത്രാലയത്തിന് പൊലീസിന്റെ കത്ത്.

