National

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം: സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി KUWJ

ഡല്‍ഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ സുപ്രീംകോചതിയെ സമീപിച്ച് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (കെയുഡബ്ല്യുജെ). മാധ്യമപ്രവര്‍ത്തകരെ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചതിനും കൈയേറ്റം ചെയ്തതിനുമെതിരെ കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

സിജെപിയും മറ്റ് വിദ്യാര്‍ഥി സംഘടനകളും ഒക്ടോബര്‍ പത്തിനും പതിനൊന്നിനും നടത്തിയ പ്രതിഷേധത്തിനെതിരെ സമാനതകളില്ലാത്ത അടച്ചുപൂട്ടല്‍ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രതിഷേധം നടക്കുന്നയിടങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണമായി നിഷേധിക്കുകയും ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെടുക്കുകയും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തെ തന്നെ നിഷേധിച്ചതും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ നടക്കുന്നതെന്തെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ കൂടി തടവിലാക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്ന കാഴ്ചകളും അന്ന് കണ്ടു. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ഐഡി കാര്‍ഡ് കാണിച്ചിട്ടും അവരെ മോചിപ്പിക്കാന്‍ തയ്യാറായില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനത്തിനെതിരായാണ് ഇപ്പോള്‍ നിയമനടപടിയുമായി കെയുഡബ്ല്യുജെ മുന്നോട്ട് വന്നിരിക്കുന്നത്.

സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടങ്കലിലാക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍പ്പറത്തിക്കൊണ്ടായിരുന്നു ഡല്‍ഹി പൊലീസിന്റെ അതിക്രമം. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹര്‍ജി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!