നരിക്കുനി പാലിയേറ്റിവ് കേറിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അത്താണി യുടെ സ്വപ്ന പദ്ധതിയായ ഹാര്‍മണി വില്ലേജ് സാക്ഷാത്കരിക്കുന്നതിന് മുന്നോടിയായി, കോഴിക്കോട് ബീച്ചില്‍ നടന്ന ലാ ഫിയസ്റ്റക്ക് സമാപനം. കുതിരവട്ടം ഉല്‍പ്പെടെയുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സുഖം പ്രാപിച്ച് വരുന്നവരെ ഏറ്റെടുത്ത് താമസിപ്പിക്കാനായി ഒരുക്കുന്ന ഹാര്‍മണി വില്ലേജിന്റെ നിര്‍മാണത്തിനാവശ്യമായ പണം സ്വരൂപിക്കാനാണ് പരിപാടി നടത്തിയത്. സംഘാടന മികവ് കൊണ്ടും യുവാക്കളുടെ വലിയ പ്രാതിനിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ദേയമായി.ഫുഡ് ഫെസ്റ്റ്, ആര്‍ട്ട്, മ്യൂസിക്ക് തുടങ്ങിയവയുടെ അന്‍പതില്‍പ്പരം സ്റ്റാളുകള്‍ പരിപാടിയുടെ ഭാഗമായി ബിച്ചില്‍ ഒരുക്കിയിരുന്നു. കൂടാതെ യുവാക്കളെ ആകര്‍ഷിക്കാനായി ടെന്നീസ് കോര്‍ട്ട്, ക്രിക്കറ്റ് തുടങ്ങിയ ചെറിയ മത്സരങ്ങള്‍, തുടങ്ങിയവയും ഒരുക്കി.

ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ പ്രത്യേക പരിപാടിയാണ് ലാ ഫിയസ്റ്റയില്‍ ഏറെ ശ്രദ്ദേയമായത്. പരിപാടിയുടെ വളണ്ടിയര്‍മാര്‍ ഭിന്നശേഷിക്കാരായവര്‍ക്ക് പാട്ട് പാടി നല്‍കുകയും ഭക്ഷണം നല്‍കുകയും ചെയ്ത് അവരെ സന്തോഷിപ്പിച്ചത് ഏറെ മനംകുളിര്‍ക്കുന്ന കാഴ്ചയായി. 600 പേരടങ്ങിയവരുടെ വാട്‌സപ്പ്കൂട്ടായ്മയിലെ ചിത്ര പ്രദര്‍ശനവും മൈലാഞ്ചിയിട്ടുനല്‍കലും എല്ലാം ഏറെ വേറിട്ടുനിന്ന പരിപാടിയായി.

അത്താണിക്ക് കീഴില്‍ കോഴിക്കോട് ജില്ലയിലെ ക്യാമ്പസുകളിലെ മുന്നൂറ്റി അന്‍പതില്‍പ്പരം സ്റ്റുഡന്റ്‌സ് ഉള്‍പ്പെടുന്ന വിങ് ആണ് പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഹാര്‍മണി വില്ലേജ് നിര്‍മിക്കാനായി ഒരാള്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ 10 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുക.

