മിനി സിവിൽ സ്റ്റേഷൻ വാട്ടർ ടാങ്കിൽ വീണ സന്ദർശകന് രക്ഷകരായി ഭക്ഷ്യ സുരക്ഷ ഓഫീസ് ജീവനക്കാർ
കുന്ദമംഗലം: നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന കുന്നമംഗലം മിനി സിവിൽ സ്റ്റേഷന്റെ 5-ആം നിലയിലെ ഉപയോഗിച്ച് തുടങ്ങാത്ത വാട്ടർ ടാങ്കിൽ വീണ മരപ്പട്ടിയെ ഫോറെസ്റ്റ് റാപിഡ് റെസ്പോൺസ് സ്‌ക്വാഡ്, തിരുവമ്പാടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസറും വെറ്ററിനറി ഡോക്ടറും കൂടിയായ Dr രഞ്ജിത് പി ഗോപി,ഓഫീസ് ക്ലാർക്ക് സാദിഖ് എന്നിവർ ചേർന്ന് രക്ഷപെടുത്തി. വ്യാഴാഴ്ച രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് കോൺട്രാക്ടർ മുകളിലെ നിലയിൽ വാട്ടർ ടാങ്കിനുള്ളിൽ മരപ്പട്ടി കുടുങ്ങിയ വിവരം അടുത്തിടെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച […]



