Kerala kerala

‘രാജിവെക്കരുതെന്ന് മമ്മൂക്കയും ലാലേട്ടനും പറഞ്ഞു, ഒപ്പം നിന്നവര്‍ക്ക് നന്ദി’; കോടതി ഇടപെടലിന് പിന്നാലെ ശ്വേത മേനോന്‍

കൊച്ചി: താരസംഘടനയായ ‘അമ്മ’ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ലെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍. സംഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കം കോടതി തടഞ്ഞെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.

രാജിവെയ്ക്കരുതെന്നും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും പോരാടണമെന്നും മമ്മൂട്ടിയും മോഹന്‍ലാലും പറഞ്ഞുവെന്നും നന്ദിയറിയിക്കുന്നുവെന്നും നടി വ്യക്തമാക്കി. ഭൂരിപക്ഷം വരുന്ന അംഗങ്ങളാണ് അമ്മയുടെ പ്രവര്‍ത്തനം തീരുമാനിക്കേണ്ടത്. കമ്മിറ്റിയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുപ്പിലൂടെ വരണം. പിന്‍വാതില്‍ വഴിയല്ല വരേണ്ടതെന്നും ശ്വേത വിമര്‍ശിച്ചു.

ശ്വേതയുടെ കുറിപ്പ്

‘സത്യമേവ ജയതേ. AMMA യിലെ ചില തര്‍ക്കങ്ങള്‍ മുതലെടുത്ത് AMMA യെ വശഷമരസ ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവെക്കരുതെന്നും, എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ Mammookkaയ്ക്കും Laletta നും, ഈ പോരാട്ടത്തില്‍ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ AMMA മെമ്പര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. NB ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അങങഅ എങ്ങനെ function ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. AMMAയുടെ ഭൂരിപക്ഷം മെമ്പേഴ്‌സാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയില്‍ വരാന്‍ ആഗ്രഹമുള്ളവര്‍ ഞങ്ങളെപ്പോലെ ഇലക്ഷനില്‍ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിന്‍വാതിലിലൂടെയോ ഓടിളക്കിയോ അല്ല.’, ശ്വേത മേനോന്‍ വ്യക്തമാക്കി.

ഇന്നലെയാണ് AMMA അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞത്. ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ കമ്മിറ്റ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നതിന് തടസങ്ങള്‍ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു. ശ്വേതാ മേനോന്റെ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന വാദം നിലനില്‍ക്കുമെന്ന് മുന്‍സിഫ് കോടതി നിരീക്ഷിച്ചു. വാദം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് മുന്‍സിഫ് കോടതി ചൂണ്ടിക്കാണിച്ചത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇടക്കാല ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍സിഫ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. AMMA അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേശ് പിഷാരടി എംഎല്‍എക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രമേശ് പിഷാരടി 10 ദിവസത്തിനകം മറുപടി നല്‍കണമെന്നും ഇടക്കാല ഉത്തരവില്‍ എറണാകുളം മുന്‍സിഫ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!