information

അറിയിപ്പുകള്‍

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കും

വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തല്‍   ജനുവരി 31 ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്റ്റൈല്‍ യുഎ.ഇ എംബസ്സി, കുവൈറ്റ് എംബസ്സി, ഖത്തര്‍ എംബസ്സി, ബഹറൈന്‍ എംബസ്സി എന്നീവയ്ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും.  സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍  0471ണ്‍-2770561. 
പത്തനംതിട്ട ജില്ലയില്‍  ജനുവരി 31 ന്  സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉളളതിനാല്‍ അന്നേ ദിവസം നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതെന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല. 

ജല നഷ്ടം : തുക ഈടാക്കും
കേരള ജല അതോറിറ്റിയുടെ സബ് മെയിനില്‍ നിന്നും  കണക്ഷന്‍ എടുക്കുന്ന സ്ഥാനം മുതല്‍ ഉപഭോക്താവിന്റെ സര്‍വ്വീസ് കണക്ഷനില്‍ വരുന്ന ലീക്കുകള്‍ മുഴുവന്‍ ഉപഭോക്താവ് സ്വന്തം ചെലവില്‍ നന്നാക്കേണ്ടതാണ്.  കേരള ജല അതോറിറ്റിയുടെ ലൈസന്‍സ്ഡ് പ്ലംബര്‍ മുഖാന്തിരം ഇവ റിപ്പയര്‍ ചെയ്യാത്ത പക്ഷം നഷ്ടപ്പെടുന്ന കുടിവെള്ളത്തിന്റെ അധിക തുക ഈടാക്കുന്നതും കണക്ഷനുകള്‍ ഒരു മുന്നറിയിപ്പും കൂടാതെ താല്‍ക്കാലികമായി വിച്ഛേദിക്കുന്നതുമായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 


ശില്പശാല 30 ന്

കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സും കേരള സാമൂഹ്യനീതി വകുപ്പും സംയുക്തമായി ഡ്രഗ്ഗ് അബ്യൂസ് പ്രിവന്‍ഷനുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പേരന്റ്‌സ് ഗ്രൂപ്പ്, ഗവ. ഉദ്യോഗസ്ഥര്‍/എന്‍.ജി.ഒഭാരവാഹികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, യൂണീവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി കോഴിക്കോട് നടത്തുന്ന മേഖലാതല ശില്പശാല ജനുവരി 30 ന് രാവിലെ 10 മണി മുതല്‍ 4.30 വരെ കോഴിക്കോട് കിംഗ്‌ഫോര്‍ട്ട് ഹോട്ടലില്‍ നടത്തുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

ജന്തുക്ഷേമ സെമിനാറും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ജന്തു ക്ഷേമ പക്ഷാചരണത്തിന്റെ ഭാഗമായി ആഴ്ചവട്ടം ജി എച്ച് എസ് എസ് സ്‌കൂളില്‍ കുട്ടികള്‍ക്കായി ജന്തുക്ഷേമ സെമിനാറും ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. ഡോ. എം കെ മുനീര്‍ എം എല്‍ എ പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി പി ഷഹീദ, പ്രിന്‍സിപ്പല്‍  ബീന പൂവത്തില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ ഉമ, പ്രധാനാധ്യാപിക ശാന്തി, അഡ്വ പി ടി എസ് ഉണ്ണി,  ഡോ. നിനാ കുമാര്‍, അസ്മത്തുള്ള ഖാന്‍, രാധ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി ഡോ. നീതു ദിവാകര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.  

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!