Local

‘നൈതികം 2020’ ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു

പൊതു വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘നൈതികം 2020’ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി കൊടുവള്ളി സബ്ജില്ലാ തല ഉദ്ഘാടനം മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നിര്‍വഹിച്ചു.ഭരണഘടനാ വിശകലനം ചെയ്തു കൊണ്ട് അഡ്വ:ഇ.ഫാറൂഖ് മുഹമ്മദ് സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ റിയാസ് എടത്തില്‍,സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുരളീ കൃഷ്ണന്‍,പി.ടി.എ പ്രസിഡന്റ് പി.ജഅഫര്‍,മാനേജര്‍ പി.കെ.സുലൈമാന്‍ മാസ്റ്റര്‍,പ്രിന്‍ സിപ്പാള്‍ എം.കെ.രാജി,ഹെഡ്മാസ്റ്റര്‍ ടി.പ്രകാശ്,എം.പി.ടി.എ പ്രസിഡന്റ് പി.സജ്ന,വിജയന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു

Local

അറിയിപ്പുകള്‍

കോഴിക്കോട് ജില്ല, വടകര താലൂക്ക് വളളിക്കാട്  വില്ലേജില്‍പ്പെട്ട   ശ്രീ.വെളളിക്കുളങ്ങര ശിവ ക്ഷേത്രത്തിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരെ  നിയമിക്കുന്നു.   ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികള്‍ക്ക്  അപേക്ഷിക്കാം.  അപേക്ഷ  ഫെബ്രുവരി 20ന്  വൈകീട്ട്  അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറത്തിന് www.malabardevaswom.kerala.gov.in. സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു 2020-21 അദ്ധ്യായന വര്‍ഷം, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ – തിരുവനന്തപുരം, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ പുതുതായി ആരംഭിക്കുന്ന കാസര്‍ഗോഡ്, തൃശ്ശൂര്‍, പത്തനംതിട്ട സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് ആറ്, […]

Sports

സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു

2020-21 അദ്ധ്യായന വര്‍ഷം, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ – തിരുവനന്തപുരം, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ പുതുതായി ആരംഭിക്കുന്ന കാസര്‍ഗോഡ്, തൃശ്ശൂര്‍, പത്തനംതിട്ട സ്‌പോര്‍ട്‌സ് ഡിവിഷനുകള്‍ എന്നീ കായിക വിദ്യാലയങ്ങളിലേക്ക് ആറ്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വിഎച്ച്എസ്ഇ ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളീബോള്‍, തായെ്ക്വണ്ടൊ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിംഗ്, ബോക്‌സിംഗ്, ജൂഡോ ക്രിക്കറ്റ് (പെണ്‍കുട്ടികള്‍) എന്നീ കായിക ഇനങ്ങളില്‍ താല്‍പര്യമുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന കായിക യൂവജന കാര്യാലയം എല്ലാ […]

News

എഫ്.ഐ.ആര്‍ ഏതു സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യാം

സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആര്‍ അയച്ചുകൊടുക്കും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് […]

National

കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ബംഗാളില്‍ സംഘടിപ്പിച്ചത് 5000 പൊതുയോഗങ്ങള്‍

പൗരത്വ നിയമത്തിനെതിരായും എന്‍.ആര്‍.സിക്കുമെതിരെ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് റിപ്പബ്ലിക്ക് ദിനത്തില്‍ ബംഗാളില്‍ സംഘടിപ്പിച്ചത് 5000 പൊതുയോഗങ്ങള്‍. മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പൊതുയോഗങ്ങളില്‍ പങ്കെടുത്തു. വടക്കന്‍ കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബോസും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമെന്‍ മിത്രയും പങ്കെടുത്തു. ഭരണഘടനയെ സംരക്ഷിക്കുമെന്ന പ്രതിഞ്ജ ബിമന്‍ ബോസ് ചൊല്ലിക്കൊടുത്തു. സോമന്‍ മിത്രെയടക്കമുള്ളവര്‍ ഏറ്റുചൊല്ലി. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരായും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും എതിരെയുള്ള വലിയ ബഹുജന പ്രസ്ഥാനം ആരംഭിക്കുമെന്നും ബിമന്‍ ബോസ് […]

Local

അന്യംനിന്ന് പോകുന്ന കൊയ്ത്ത് നേരില്‍കണ്ട് വിദ്യാര്‍ത്ഥികള്‍

പുതിയ തലമുറയ്ക്ക് അന്യം നിന്ന് പോകുന്ന കൊയ്ത്ത് നേരില്‍ കണ്ട് പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി സ്‌കൂളിലെ കുട്ടികള്‍. തൊട്ടടുത്ത പ്രദേശമായ പുളളന്നൂര്‍ നെല്‍ വയലിലേക്ക് യാത്ര പോയണ് പഴയ കാലത്തിന്റെ സൗന്ദര്യം പുതു തലമുറ ആസ്വദിച്ചത്. പരിപാടിയില്‍ നെല്ല് വിളവെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ പുത്തേരിയമ്മ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. കൊയ്ത്തും മെതിയും കൊയ്ത്തുപാട്ടും മറ്റും മനസ്സിലാക്കുകയും പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ നോട്ട് പുസ്തകത്തില്‍ കുറിച്ചെടുക്കുകയും ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് ശാന്ത.കെ.പി, അനീസ്.ഇ.കെ […]

Kerala

കൊറോണ വൈറസ്: മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് സംസ്ഥാനം

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്.

Kerala

നേപ്പാളിൽ മരിച്ച പ്രവീണിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി

നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച പ്രവീൺ കെ.നായരുടെ ചേങ്കോട്ടുകോണത്തെ വീട്ടിൽ ആശ്വാസവാക്കുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാവിലെ 10.45 ഓടെയാണ് മുഖ്യമന്ത്രി ചേങ്കോട്ടുകോണത്തെ ‘രോഹിണി ഭവനി’ലെത്തിയത്. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻ നായരെയും അമ്മ പ്രസന്നയെയും കണ്ട അദ്ദേഹം അവർക്കരികിൽ അൽപനേരം ചെലവഴിച്ച് കൈപ്പിടിച്ചാശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. മേയർ കെ. ശ്രീകുമാർ, പ്രവീണിന്റെ സഹോദരി പ്രസീത, സഹോദരി ഭർത്താവ് രാജേഷ്, മറ്റു ബന്ധുക്കൾ തുടങ്ങിയവർ വീട്ടിലുണ്ടായിരുന്നു. നേപ്പാളിൽ വിനോദ സഞ്ചാരത്തിന് പോയ 15 അംഗ സംഘത്തിലുണ്ടായിരുന്ന പ്രവീൺ, ഭാര്യ […]

National

എയര്‍ ഇന്ത്യ വി്ല്‍പ്പനക്ക് വെച്ച് കേന്ദ്രസര്‍ക്കാര്‍;ആരും വാങ്ങിയില്ലെങ്കില്‍ അടച്ചു പൂട്ടും

എയര്‍ ഇന്ത്യ വി്ല്‍പ്പനക്ക് വെച്ച് കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക ബാദ്ധ്യതയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു. 100 ശതമാനം ഓഹരിയും വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. 2018-ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടു വന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രതിദിനം 26 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. ഏകദേശം […]

News

കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

ചൈനയില്‍ ഭീതിപടര്‍ത്തിയ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 109 പേരാണ് ചൈനയില്‍ നിന്ന് കേരളത്തിലെത്തിയത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. മടങ്ങിയെത്തിയവരില്‍ വൂഹാന്‍ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികളുമുണ്ട്.

error: Protected Content !!