Local

അന്യംനിന്ന് പോകുന്ന കൊയ്ത്ത് നേരില്‍കണ്ട് വിദ്യാര്‍ത്ഥികള്‍

പുതിയ തലമുറയ്ക്ക് അന്യം നിന്ന് പോകുന്ന കൊയ്ത്ത് നേരില്‍ കണ്ട് പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി സ്‌കൂളിലെ കുട്ടികള്‍. തൊട്ടടുത്ത പ്രദേശമായ പുളളന്നൂര്‍ നെല്‍ വയലിലേക്ക് യാത്ര പോയണ് പഴയ കാലത്തിന്റെ സൗന്ദര്യം പുതു തലമുറ ആസ്വദിച്ചത്. പരിപാടിയില്‍ നെല്ല് വിളവെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ പുത്തേരിയമ്മ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. കൊയ്ത്തും മെതിയും കൊയ്ത്തുപാട്ടും മറ്റും മനസ്സിലാക്കുകയും പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ നോട്ട് പുസ്തകത്തില്‍ കുറിച്ചെടുക്കുകയും ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് ശാന്ത.കെ.പി, അനീസ്.ഇ.കെ എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപികമാരായ ഷാനിബ എ. പി, മഞ്ജുഷ പി .എം, ലിഷ, സിദ്ധീഖ്.ടി.എം എന്നിവര്‍ കുട്ടികളോടൊപ്പം അനുഗമിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!