Local

സരിഗമ രാഗം 2020 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

മാനുഷ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ വാർഷികത്തോടനുബന്ധിച്ച്‌ വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സരിഗമ രാഗം 2020 എന്നപേരിൽ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു . മാർച്ച് അവസാന വാരം കുന്ദമംഗലംഹൈസ്കൂൾ വെച്ചാണ് പരിപാടി നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളായി ബഷീർ പന്തീർപ്പാടം (ചെയർമാൻ ) ചന്ദ്രബാബു ചുള്ളിയോട് ( കൺവീനർ ) ഹസീന തൽഹത്ത് (ട്രെഷറർ ) മിന്നത്ത് പി ,സക്കീർ ഹുസൈൻകക്കോടി (വൈസ് ചെയർമാൻ )റസീന ആനപ്പാറ , എം ടി […]

News

കസ്തൂരിരംഗന്‍ കേസ് പ്രതിയെ വെറുതെവിട്ടു

കോഴിക്കോട്; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരേ 2013 നവംബര്‍ 15 ന് നടത്തിയ മലയോര ഹര്‍ത്താലില്‍ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്‍വശം വച്ച് പോലീസിനെ ആക്രമിച്ച് വാഹനം തീവെച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.അന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ജൈസണ്‍ ജോയിയെയാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരേ ചുമത്തപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് കെ.പി മുഹമ്മദ് ആരിഫ് […]

News

ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണം; പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ നേതാവ്

കേരള നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കി. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന നിലപാട് സ്വീകാര്യമല്ല. അതുകൊണ്ട് ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നാണ് […]

Kerala

എൻ.പി.ആറുമായി സഹകരിക്കില്ലെന്ന സർക്കാർ തീരുമാനത്തിന് എം.പിമാരുടെ പിന്തുണ

സെൻസസ് നടപടികളുമായി സർക്കാർ സഹകരിക്കുമെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സർക്കാർ തീരുമാനത്തിന് എം.പിമാരുടെ യോഗം പിന്തുണയറിയിച്ചു. സെൻസസും എൻ.പി.ആറും തമ്മിൽ ജനങ്ങളിലും രാഷ്ട്രീയകക്ഷികളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാർലമെൻറിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിന് പ്രീ-ഇൻവെസ്റ്റ്‌മെൻറ് പ്രവർത്തനങ്ങൾ നടത്തുന്നതിന് തത്വത്തിൽ അംഗീകാരം കേന്ദ്ര റെയിൽ മന്ത്രാലയം നൽകിയിട്ടുണ്ട്. ഇക്കാര്യം […]

Kerala

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ പകപോക്കല്‍; പ്രളയത്തില്‍ അധിക ധനസഹായമില്ല

കേരളത്തോട് വീണ്ടും കേന്ദ്രസര്‍ക്കാറിന്റെ പകപോക്കല്‍. പ്രളയസഹായത്തില്‍ കേരളത്തിന് അധിക ധനസഹായം നല്‍കില്ലെന്നും 2018ലെ ദുരിതാശ്വാസത്തിന് നല്‍കിയ മൂവായിരം കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. അതിനാല്‍ സംസ്ഥാനം ആവശ്യപ്പെട്ട രണ്ടായിരം കോടി അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം കടുത്ത പ്രളയദുരിതം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ ഒഴിവാക്കലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര […]

Local

ആരാമ്പ്രം-കാഞ്ഞിരമുക്ക്, മണാശ്ശേരി- കൂളിമാട് റോഡില്‍ ഗതാഗത നിയന്ത്രണം

ആ​രാ​മ്പ്രം-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത​ത്തി​ന് ഭാ​ഗി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ആ​രാ​മ്പ്ര​ത്ത് നി​ന്നും കാ​ഞ്ഞി​ര​മു​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ആ​രാ​മ്പ്രം-​ന​രി​ക്കു​നി-​പ​ന്നൂ​ര് റോ​ഡ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ ആ​രാ​മ്പ്രം-​ന​രി​ക്കു​നി-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് വ​ഴി​യോ, തി​രി​ച്ചും പോ​കണം. കൊ​ടു​വ​ള്ളി നി​ന്നും കാ​ഞ്ഞി​ര​മു​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കൊ​ടു​വ​ള്ളി-​ന​രി​ക്കു​നി-​പ​ന്നൂ​ര് റോ​ഡ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ കൊ​ടു​വ​ള്ളി-​ന​രി​ക്കു​നി-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് വ​ഴി​യോ പോ​കേ​ണ്ട​താ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ അ​റി​യി​ച്ചു. .മ​ണാ​ശേരി-​കൂ​ളി​മാ​ട് റോ​ഡി​ല്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ മ​ണാ​ശേരി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മാ​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ചൂ​ലൂ​ര്‍ […]

Local

പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡിന് 5 കോടിയുടെ ഭരണാനുമതി

പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് നിന്ന് പനത്തുതാഴം സി.ഡബ്ല്യു.ആര്‍.ഡി.എം ബൈപ്പാസ് വഴി എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ററിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകരമായ ഈ റോഡ് മില്‍മയുടെ സമീപത്തു കൂടിയാണ് കടന്നുപോകുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് വഴി കുന്ദമംഗലം ടൗണില്‍ ബന്ധപ്പെടാതെ കട്ടാങ്ങല്‍, മുക്കം ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ […]

Local

തരിശ് ഭൂമി വിത്തിടല്‍ നാടിന്റെ ഉത്സവമായി മാറി

കുന്ദമംഗലം: കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെയും കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പതിറ്റാണ്ടുകളോളം തരിശ് ഭൂമിയായി കിടക്കുന്ന പൈങ്ങോട്ട് പുറം പതിനാറാം വാര്‍ഡിലെ നെല്‍ വയലില്‍ നെല്‍കൃഷിയുടെ വിത്തിടല്‍ കര്‍മ്മം കോഴിക്കോട് കലക്ടര്‍ എസ്.സാംബശിവ റാവു നിര്‍വ്വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസു ദേവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വെച്ച് നെല്‍ക്കൃഷി നടത്തുന്നതിനായി മുന്നിട്ടിറങ്ങിയ കര്‍ഷകരായ വെളുത്തേടത്ത് ഉണ്ണിമോയി ഹാജി , മുഹമ്മദലി വെള്ളക്കാട്, അബ്ദുല്‍ ഗഫൂര്‍ എന്‍.പി, സാദിഖലി തച്ചോറക്കല്‍, ബഷീര്‍ കല്‍പ്പള്ളി, ബൈജുകെ.കെ […]

Local News

രഞ്ജിത്തിനും കുടുംബത്തിനും നാടിന്റെ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് നാടിന്റെ യാത്രാമൊഴി. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം മൊകവൂരില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് കുന്ദമംഗലത്തേക്ക് കൊണ്ടുവന്നത്. അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് കുന്ദമംഗലം സാംസകാരിക നിലയത്തിന് സമീപമുള്ള സ്റ്റേജിനടുത്ത് എത്തിച്ചേര്‍ന്നത്. ,എം.പി എം.കെ രാഘവന്‍, എംഎല്‍എ പിടിഎ റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത, ടി. സിദ്ദിഖ്, മുന്‍ എംഎല്‍എ യുസി രാമന്‍, മുന്‍ ഗ്രാമപഞ്ചായത്ത് […]

information

അറിയിപ്പുകള്‍

പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ് കോഴിക്കോട് ജില്ലയില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത, മോട്ടോര്‍ ഘടിപ്പിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് (എഞ്ചിനുള്‍പ്പെടെ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ക്ഷേമനിധി അംഗത്വമുള്ള പരമ്പരാഗത ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര, ബേപ്പൂര്‍  മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനവരി 31 നകം അതത് ഓഫീസുകളില്‍ സമര്‍പ്പിക്കണം.  ഫോണ്‍ […]

error: Protected Content !!