information

അറിയിപ്പുകള്‍

പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ്

കോഴിക്കോട് ജില്ലയില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത, മോട്ടോര്‍ ഘടിപ്പിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് (എഞ്ചിനുള്‍പ്പെടെ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ക്ഷേമനിധി അംഗത്വമുള്ള പരമ്പരാഗത ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര, ബേപ്പൂര്‍  മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനവരി 31 നകം അതത് ഓഫീസുകളില്‍ സമര്‍പ്പിക്കണം.  ഫോണ്‍ : 0495 2383780.

ഭരണഘടനയുടെ ആമുഖം വായിക്കും

സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന ” ഇന്ത്യ” എന്ന റിപ്പബ്ലിക് കാമ്പയിനോടനുബന്ധിച്ച് നാളെ (ജനുവരി 25) ജില്ലയില്‍ ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 419 കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കും. സാക്ഷരതാ മിഷന്റെ വിദ്യാ കേന്ദ്രങ്ങള്‍, സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്ന കോളനികള്‍, നവചേതന പട്ടിക ജാതി സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി നടപ്പിലാക്കിയ കോളനികള്‍ സമഗ്ര പട്ടിക വര്‍ഗ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതി കേന്ദ്രങ്ങള്‍, അക്ഷരസാഗരം പദ്ധതി നടപ്പിലാക്കിയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ആമുഖം വായിച്ച് ക്ലാസ്സുകള്‍ നടത്തുക. കാമ്പയിന്റെ  ജില്ലാതല ഉദ്ഘാടനം രാമനാട്ടുകര പരുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിക്കും.

തുണിസഞ്ചി, പേപ്പര്‍ബാഗ്, സ്‌ക്രീന്‍പ്രിന്റിങ് പരിശീലനം തുടങ്ങി 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തുണിസഞ്ചി, പേപ്പര്‍ബാഗ്, സ്‌ക്രീന്‍പ്രിന്റിങ് പരിശീലനം പ്രൊഫ. കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. 30 പേരുള്ള ആദ്യബാച്ചിന്റെ ഉദ്ഘാടനമാണ് നടന്നത്. ബിഗ്ഷോപ്പര്‍, തുണികൊണ്ടുള്ള ലേഡീസ്ബാഗ് കം പേഴ്സ്, ചണസഞ്ചി, സാധാരണ തുണിസഞ്ചി, പേപ്പര്‍ കൊണ്ടുള്ള വിവിധ കാരിബേഗുകള്‍ എന്നിവയുടെ നിര്‍മാണ പരിശീലനമാണ് നല്‍കുന്നത്. അഞ്ച് ദിവസമാണ് പരിശീലനം. പ്ലാസ്റ്റിക് ബാഗ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. അടുത്ത ബാച്ച് ജനുവരി 28 ന് ആരംഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.   ഫോണ്‍: 0495 2370026

ദുരിതമനുഭവിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍

തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും കടല്‍ ക്ഷോഭം കാരണം ദുരിതമനുഭവിക്കുന്നതുമായ മത്സ്യ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ (അരി, ഗോതമ്പ്)  റേഷന്‍ കട വഴി വിതരണം ചെയ്യുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഈ മാസം 17-ന് മുന്‍പ് റേഷന്‍ വാങ്ങിയ അര്‍ഹരായ കാര്‍ഡ് ഉടമകള്‍ക്ക് അടുത്ത മാസം റേഷന്‍ സൗജന്യമായിരിക്കും. ഫിഷറീസ് വകുപ്പില്‍ നിന്നും ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍പെട്ട കാര്‍ഡുടമകള്‍ക്കാണ് സൗജന്യ റേഷന്‍ നല്‍കുന്നത്.

മത്സ്യകര്‍ഷക മിത്രം : അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ‘മത്സ്യകര്‍ഷക മിത്രം’ വികസന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യവിത്ത് നിക്ഷേപിക്കല്‍, മത്സ്യബന്ധനം, കുളം വൃത്തിയാക്കല്‍, ബണ്ട് പിടിപ്പിക്കല്‍ തുടങ്ങിയവയില്‍ നൈപുണ്യം നേടുന്നതിനാണ് പരിശീലനം. താല്പര്യമുള്ള 18-27 പ്രായപരിധിയിലുള്ള ഏഴാം ക്ലാസ്സ് – പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ്സും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍/ റേഷന്‍കാര്‍ഡ്/ പാസ്പോര്‍ട്ട് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് കോപ്പി, പകര്‍പ്പുകള്‍ സഹിതം വിശദമായ അപേക്ഷ തയ്യാറാക്കി അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ജനുവരി 31-നകം അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് കോംപ്ളക്സ് വെസ്റ്റ്ഹില്‍. പി.ഒ, കോഴിക്കോട് – 673 005 എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2381430

മലബാര്‍ മഹോത്സവം 2020; യോഗം 26 ന്

മലബാര്‍ മഹോത്സവം 2020 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനുവരി 26 ന് രാവിലെ 11 മണിക്ക് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
വടകര മുനിസിപ്പല്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന് 

വടകര നഗരസഭയില്‍ നവീകരിച്ച മുനിസിപ്പല്‍ പാര്‍ക്ക് ഇന്ന്(ജനുവരി 24) രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. സി.കെ നാണു എം.എല്‍.എ അധ്യക്ഷത വഹിക്കും. 

കുടുംബശ്രീ വിപണന കേന്ദ്രവും ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനവുംഇന്ന് 

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിപണന കേന്ദ്രവും ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും ഇന്ന് (ജനുവരി 24) രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. 

വനിതാ കമ്മീഷന്‍ അദാലത്ത് 

വനിതാ കമ്മീഷന്‍ അദാലത്ത് ഇന്ന് (ജനുവരി 24) രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തും.

ബാലികാദിനാചരണം : ബോധവത്ക്കരണ ക്ലാസ്സ് ഇന്ന് 

ജനുവരി 24 ന് ബാലികാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശൈശവ വിവാഹ നിരോധനം മുഖ്യവിഷയമാക്കി പരിപാടികള്‍ സംഘടിപ്പിക്കും. കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 10 ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ബീന രാജന്‍ അധ്യക്ഷത വഹിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!