kerala Kerala kerala politics

സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ ലാവ്ലിനില്‍ നടപടി ഉണ്ടാകില്ല; സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: കേരളത്തില്‍ വളരാന്‍ സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഇപിയെ കാണാന്‍ പ്രകാശ് ജാവഡേക്കര്‍ വന്നുവെന്നും സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ ലാവ്ലിനില്‍ നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞുവെന്നുമാണ് നന്ദകുമാറിന്റെ ആരോപണം. ഇപി എല്ലാം നിരാകരിച്ചതായും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇപി ജയരാജനെയും എന്നെയും പ്രകാശ് ജാവഡേക്കര്‍ വന്ന് കണ്ടു. എന്റെ സാന്നിധ്യത്തില്‍ ജാവഡേക്കര്‍ പറഞ്ഞു, ഞങ്ങള്‍ക്കിവിടെ രക്ഷയില്ല. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാമോ എന്ന്. തൃശൂരില്‍ എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണം എന്ന് ജാവഡേക്കര്‍ പറഞ്ഞു. പകരം ലാവ്ലിന്‍ കേസുകളില്‍ തുടര്‍ നടപടികള്‍ ഉണ്ടാവില്ലെന്നും സ്വര്‍ണക്കടത്തില്‍ തുടരന്വേഷണം നിര്‍ത്തി വയ്പ്പിക്കാമെന്നും ഉറപ്പ് കൊടുത്തു. വേണമെങ്കില്‍ അമിത് ഷാ വീട്ടില്‍ വന്ന് ഉറപ്പ് തരുമെന്നും പറഞ്ഞു. ജയരാജന്‍ പറഞ്ഞു, കേരളത്തില്‍ നടക്കില്ല. മുന്നണിയുടെ ഘടകക്ഷിയിലെ സ്ഥാനാര്‍ഥിയാണ്, സിപിഐ ആണ് അവിടെ മത്സരിക്കാനെന്ന് പറഞ്ഞു. ആ ചര്‍ച്ച അവിടെ പരാജയപ്പെട്ടു.

സുധാകരന്‍ വീണു എന്ന് മറാത്ത കലര്‍ന്ന ഹിന്ദിയില്‍ ജാവഡേക്കര്‍ പറഞ്ഞതാണ്, കെപിസിസി കിട്ടിയത് കാരണം ചാടിപ്പോയി എന്നും. അല്ലെങ്കില്‍ സുധാകരന്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ്. മലയാളം അല്ലാതിരുന്നത് കൊണ്ട് ജയരാജന് മനസ്സിലായില്ല. പക്ഷേ ഞാന്‍ വ്യക്തമായി കേട്ടതാണ്. മുരളീധരനോട് സംസാരിച്ചു, അരമനസ്സ്, രമേശ് ചെന്നിത്തലക്ക് 45ശതമാനം സമ്മതം, ഇതെല്ലാം ജാവഡേക്കര്‍ പറഞ്ഞതാണ്. ജാവഡേക്കര്‍ വരും എന്ന് ജയരാജന്‍ അറിഞ്ഞിരുന്നില്ല’. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശോഭാ സുരേന്ദ്രനുമായുള്ള പണമിടപാടിലും നന്ദകുമാര്‍ പ്രതികരിച്ചു. ശോഭ സുരേന്ദ്രന് ഭൂമി വാങ്ങാനാണ് 10 ലക്ഷം രൂപ നല്‍കിയത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ ചിലത് കുറവ് ഉണ്ടെന്ന് മനസിലായി. ഈ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. ശോഭയുടെ നാമനിര്‍ദേശ പത്രികയില്‍ ഈ സ്വത്ത് കാണുന്നില്ല. അഞ്ച് ലക്ഷം രൂപ നിരക്കില്‍ 52 സെന്റ് നല്‍കാമെന്നാണ് പറഞ്ഞത്. ശോഭ ക്രൈം നന്ദകുമാര്‍ വഴി സംസാരിച്ചു. തന്നെ സംസ്ഥാന പ്രസിഡന്റ് ആക്കാതിരിക്കാന്‍ കെ സുരേന്ദ്രനും വി മുരളീധരനും ബി എല്‍ സന്തോഷും ഇടപെട്ടുവെന്ന് ശോഭ പറഞ്ഞുവെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!