Trending

തൃശ്ശൂർ പൂരത്തിലെ പൊലീസിന്റെ അനാവശ്യ ഇടപെടൽ; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

തൃശ്ശൂർ പൂരത്തിലെ പൊലീസിന്റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ വിശദീകരണം നൽകേണ്ടത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി.തൃശൂർ പൂരത്തിലെ ആചാരങ്ങൾ പൊലീസിന്റെ അനാവശ്യ ഇടപെടൽ മൂലം മുടങ്ങിയതിൽ ഇടപെടലാവശ്യപ്പെട്ടുള്ള ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിയിരുന്നു. ഈ ഹർജിക്കൊപ്പം മെയ് 22ന് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജിയും ഹൈക്കോടതി പരിഗണിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!