Local

തരിശ് ഭൂമി വിത്തിടല്‍ നാടിന്റെ ഉത്സവമായി മാറി

കുന്ദമംഗലം: കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെയും കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പതിറ്റാണ്ടുകളോളം തരിശ് ഭൂമിയായി കിടക്കുന്ന പൈങ്ങോട്ട് പുറം പതിനാറാം വാര്‍ഡിലെ നെല്‍ വയലില്‍ നെല്‍കൃഷിയുടെ വിത്തിടല്‍ കര്‍മ്മം കോഴിക്കോട് കലക്ടര്‍ എസ്.സാംബശിവ റാവു നിര്‍വ്വഹിച്ചു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസു ദേവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വെച്ച് നെല്‍ക്കൃഷി നടത്തുന്നതിനായി മുന്നിട്ടിറങ്ങിയ കര്‍ഷകരായ വെളുത്തേടത്ത് ഉണ്ണിമോയി ഹാജി , മുഹമ്മദലി വെള്ളക്കാട്, അബ്ദുല്‍ ഗഫൂര്‍ എന്‍.പി, സാദിഖലി തച്ചോറക്കല്‍, ബഷീര്‍ കല്‍പ്പള്ളി, ബൈജുകെ.കെ ,
ഷമീന വെള്ളക്കാട് എന്നിവരെയും, നെല്‍കൃഷി നടത്തുവാന്‍ വയല്‍ അനുവദിച്ച തന്ന മുഹമ്മദ് കലങ്ങോടിനെയും ചടങ്ങില്‍ ആദരിച്ചു.

കാര്‍ഷിക വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ‘ പദ്ധതിയുടെ വിത്ത് വിതരണം കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ മീന .ടി .ഡി കിഴക്കയില്‍ സാമി ,കിഴക്കയില്‍ ബീരാന്‍ കോയ, തെക്കേടത്ത് അപ്പു നായര്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.കോയ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയമാന്‍ ഹിതേഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എ.കെ. ഷൗക്കത്ത്, പവിത്രന്‍, എം.വി ബൈജു, ബാബുമോന്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട, കാര്‍ഷിക വികസന സമിതി അംഗം കെ.പി വസന്ത രാജന്‍, എ.ടി.ബഷീര്‍ ഹാജി , ബാബു നെല്ലൂളി, മൊയ്തീന്‍കോയ, തുടങ്ങിയവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച സംസാരിച്ചു.

വാര്‍ഡ് മെമ്പര്‍ ഷമീന വെള്ളക്കാട് സ്വാഗതവും, കൃഷി ഓഫീസര്‍ അഥീന നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!