ആരോഗ്യ ജാഗ്രത 2020 സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
പകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകം – മുഖ്യമന്ത്രിപകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകമാണെന്നും ഇതുൾക്കൊണ്ട് വീഴ്ചയുണ്ടാകാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിനുള്ളതെന്നും ജനങ്ങളാകെ സാമൂഹ്യപ്രതിബദ്ധതാ കാഴ്ചപ്പാടോടെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർദ്രം മിഷന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ച ‘ആരോഗ്യ ജാഗ്രത 2020’ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യസേവനരംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്. പകർച്ചവ്യാധി […]









