കുന്ദമംഗലം;നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കുന്ദമംഗലം സ്വദേശി രഞ്ജിത്തിനും കുടുംബത്തിനും ആദരമര്‍പ്പിച്ചുകൊണ്ട് വ്യാപാര വ്യവസായി ഏപന സമിതി ഒരു മണിക്കൂര്‍ നേരം കടകള്‍ അടച്ചിടും.
കുന്ദമംഗലം ടൗണില്‍ (UP School മുതല്‍ മുക്കം റോഡ് ജംഗ്ഷന് വരേ) വൈകുന്നേരം 4 മണി മുതല്‍ 5 മണി വരേ (കുന്ദമംഗലത്ത് പൊതുദര്‍ശനത്തിന് വെക്കുന്ന സമയം) ആണ് കടകള്‍ അടച്ചിടുക.
വൈകീട്ട് മൃതശരീരങ്ങള്‍ കുന്ദമംഗലം സാംസ്കാരിക നിലയത്തിന് സമീപമുള്ള പൊതു സ്റ്റേജില്‍ ആണ് പൊതുദര്‍ശനത്തിന് വെക്കുക.
കരിപ്പൂര്‍ നിന്ന് നേരെ മൊകവൂര്‍ എത്തിച്ച ശേഷമാണ് മൃതദേഹങ്ങള്‍ കുന്ദമംഗലത്തേക്ക് കൊണ്ടുവരുക. റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ബുധനാഴ്ച തന്നെ ഡല്‍ഹി വഴി നാട്ടിലേക്ക് മടങ്ങിയിരുന്നു.

