National News

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ രണ്ടു പേർക്ക് കോവിഡ്

കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് കീഴിൽ രണ്ടു പേർക്ക് കോവിഡ് . സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഇരുപേരും വാർഡ് 16 പൈങ്ങോട്ടുപുറം ഈസ്റ്റിലുള്ളവരാണ്. ഇന്നലെ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കാരന്തൂർ എ എം എൽ .പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ 31 പേർക്ക് കോവിഡ് സ്ഥിരീകരിചിരുന്നു. 22 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരും 9 പേർ തൊട്ടടുത്തുള്ള ഗ്രാമപഞ്ചായത്തിന് കീഴിലുള്ളവരുമായിരുന്നു.

News

നേപ്പാളില്‍ മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് വ്യാപരി വ്യവസായി ഏകോപന സമിതി

കുന്ദമംഗലം;നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കുന്ദമംഗലം സ്വദേശി രഞ്ജിത്തിനും കുടുംബത്തിനും ആദരമര്‍പ്പിച്ചുകൊണ്ട് വ്യാപാര വ്യവസായി ഏപന സമിതി ഒരു മണിക്കൂര്‍ നേരം കടകള്‍ അടച്ചിടും. കുന്ദമംഗലം ടൗണില്‍ (UP School മുതല്‍ മുക്കം റോഡ് ജംഗ്ഷന്‍ വരേ) വൈകുന്നേരം 4 മണി മുതല്‍ 5 മണി വരേ (കുന്ദമംഗലത്ത് പൊതുദര്‍ശനത്തിന് വെക്കുന്ന സമയം) ആണ് കടകള്‍ അടച്ചിടുക. വൈകീട്ട് മൃതശരീരങ്ങള്‍ കുന്ദമംഗലം സാംസ്‌കാരിക നിലയത്തിന് സമീപമുള്ള പൊതു സ്റ്റേജില്‍ ആണ് പൊതുദര്‍ശനത്തിന് വെക്കുക. കരിപ്പൂര്‍ നിന്ന് നേരെ […]

error: Protected Content !!