പത്തനംതിട്ടയില്‍ 13 വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. സ്‌കൂളിന് സമീപത്ത് വെച്ചും, പ്രതികളിലൊരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് മൊഴി. സ്‌കൂളിന് പുറത്ത് നിന്നുള്ളവരും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൂടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
നിലവില്‍ സംഭവത്തില്‍ പൊലീസ് രണ്ട് എഫ്ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 11 പ്രതികളില്‍ 6 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

