kerala Kerala

പത്തനംതിട്ടയില്‍ 13 വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടി; സംഭവം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ

പത്തനംതിട്ടയില്‍ 13 വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. സ്‌കൂളിന് സമീപത്ത് വെച്ചും, പ്രതികളിലൊരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് മൊഴി. സ്‌കൂളിന് പുറത്ത് നിന്നുള്ളവരും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൂടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നിലവില്‍ സംഭവത്തില്‍ പൊലീസ് രണ്ട് എഫ്ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 11 പ്രതികളില്‍ 6 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

Kerala kerala

കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു;കുട്ടിയെ മര്‍ദിച്ചത് അമ്മ അഖിലയുടെ മൗനസമ്മതത്തോടെ;കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; അഷ്‌കറിന്റെ മൊഴിപുറത്ത്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍. അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരന്‍ നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, കുട്ടിയുടെ […]

Kerala kerala

മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു; ആക്രമിച്ചത് വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ

തൃശൂര്‍: മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു.വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറ വീരന്‍കുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്. ബേബിയുടെയും രാധികയുടെയും മകനായ രാഹുലിനെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണര്‍ന്നതെന്ന് പിതാവ് പറയുന്നു.ഉടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു.കുട്ടിയുടെ തലക്ക് പിറകിലായി മുറിവുണ്ട്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും.കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. വാല്‍പ്പാറയില്‍ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നതിന്റെ ഞെട്ടല്‍മാറും മുന്‍പാണ് വീണ്ടുമൊരു സംഭവം […]

kerala Kerala

പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരിക്ക് ചികിത്സ വൈകിയെന്ന പരാതി; ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്

തൃശൂരില്‍ പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരിക്ക് ചികിത്സ വൈകിയെന്ന പരാതിയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്. കുട്ടിക്ക് ആന്റി സ്‌നേക് വെനം നല്‍കാതെ സമയം നഷ്ടപ്പെടുത്തിയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് തല കണ്ടെത്തല്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ അന്വേഷണ കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടും ആരോഗ്യവകുപ്പ് മൗനം തുടരുന്നു. 2021 മെയ് 24നാണ് കൃഷ്ണന്‍കോട്ട പാറക്കല്‍ ബിനോയുടെ മകള്‍ അന്‍വറിന്‍ ബിനോയ് പാമ്പുകടിയേറ്റ് മരിച്ചത്. ഉടന്‍തന്നെ ബിനോയിയുടെ മാതാപിതാക്കള്‍ ടു വീലറില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് […]

Kerala kerala

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്്സ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുങ്ങിയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി […]

Kerala kerala

കണ്ണൂരില്‍ പനി ബാധിച്ച എട്ട് മാസം പ്രായമായ കുഞ്ഞിന് നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്; പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്ന്. മരുന്ന് മാറിക്കഴിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കണ്ണൂരിലെ ഖദീജ മെഡിക്കല്‍സിന് എതിരെയാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടര്‍ കാല്‍പോള്‍ സിറപ്പ് കുറിച്ച് നല്‍കി. എന്നാല്‍ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക് ഖദീജ […]

kerala Kerala

ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് ഗുരുതരാവസ്ഥയില്‍. അനീഷ്- സുറുമി ദമ്പതികളുടെ കുഞ്ഞ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് . ഓക്‌സിജന്‍ ലെവല്‍ താഴുന്നുവെന്നും അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വൈകല്യത്തോടെ കുഞ്ഞ് ജനിച്ചതില്‍ നടപടിയുണ്ടാകാത്തതില്‍ ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച് പിതാവ് രംഗത്തെത്തി.

Kerala kerala

ആലപ്പുഴയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ലാബുകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പ്; ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും

  • 30th November 2024
  • 0 Comments

തിരുവനന്തപുരം: ആലപ്പുഴയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ലാബുകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും. സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനായില്ല. സ്‌കാനിങ്ങിന് ശേഷമുള്ള വിവരങ്ങള്‍ ലാബ് അധികൃതര്‍ കളഞ്ഞതായും ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതേസമയം, ആലപ്പുഴ വനിത- ശിശു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധസംഘം. പൂര്‍ണ റിപ്പോര്‍ട്ട് തിങ്കളാഴ്ച മന്ത്രിക്ക് സമര്‍പ്പിക്കും. അന്വേഷണത്തിന് രണ്ട് സമിതികള്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നാലെ ജില്ലാതല അന്വേഷണ […]

National

കളിക്കുന്നതിനിടെ നാല് വയസുകാരന്‍ മാന്‍ഹോളില്‍ വീണ് മരിച്ചു; സംഭവം മഹാരാഷ്ട്രയില്‍

  • 5th August 2024
  • 0 Comments

മഹാരാഷ്ട്രയിലെ അഹ്‌മദ് നഗര്‍ ജില്ലയിയില്‍ കളിക്കുന്നതിനിടെ നാല് വയസുകാരന്‍ മാന്‍ഹോളില്‍ വീണ് മരിച്ചു. മുകുന്ദ് നഗര്‍ സ്വദേശിയായ സമര്‍ ശൈഖ് (4) ആണ് മരിച്ചത്.ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ശരിയായ വിധത്തില്‍ അടപ്പ് കൊണ്ട് മൂടാത്ത മാന്‍ഹോളാണ് അപകടത്തിന് കരണമാക്കിയത്. വീടിന് സമീപം കളിക്കുകയായിരുന്നു നാല് വയസുകാരനായ സമര്‍ ശൈഖ്. തിരികെ വരാന്‍ വൈകിയതില്‍ വീട്ടുകാര്‍ അന്വേഷിക്കാന്‍ തുടങ്ങി. കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചത്. ഇതിലാണ് കുട്ടി മാന്‍ഹോളിലേക്ക് വീഴുന്ന ദൃശ്യങ്ങളുള്ളത്. […]

Kerala kerala

സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

  • 15th July 2024
  • 0 Comments

കാസര്‍കോട്: സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. ശ്രീ വിഷ്ണുമൂര്‍ത്തി എ.യു.പി സ്‌കൂള്‍ വരാന്തയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് നവജാത ശിശുവിനെ വരാന്തയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ക്ക് വിധേയയാക്കി.

error: Protected Content !!