Kerala kerala

സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

  • 15th July 2024
  • 0 Comments

കാസര്‍കോട്: സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. ശ്രീ വിഷ്ണുമൂര്‍ത്തി എ.യു.പി സ്‌കൂള്‍ വരാന്തയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് നവജാത ശിശുവിനെ വരാന്തയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ക്ക് വിധേയയാക്കി.

Kerala kerala

മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചതായി പരാതി

  • 28th June 2024
  • 0 Comments

തിരുവനന്തപുരം: മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊളിച്ചെന്ന് പരാതി. അമ്മയുടെ രണ്ടാനച്ഛന്‍ കുട്ടിയെ പൊള്ളലേല്‍പ്പിച്ചെന്നാണ് പരാതി. കുട്ടി ഗുരുതര പരിക്കുകളോടെ എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ജോലിക്ക് പോകേണ്ടതിനാല്‍ മാതാപിതാക്കള്‍ കുട്ടിയെ മുത്തശന്റെയും മുത്തശിയുടേയും അടുത്തേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Entertainment

ദീപിക പദുകോണ്‍ ഗര്‍ഭിണി; സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്ന് താരദമ്പതികള്‍

  • 29th February 2024
  • 0 Comments

ബോളിവുഡിലെ താര ജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്നാണ് ദീപികയും രണ്‍വീറും വ്യക്തമാക്കിയത്. ദീപിക ഇപ്പോള്‍ സെക്കന്റ് ട്രൈമസ്റ്ററിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. ഏറ്റവും കാത്തിരുന്ന വാര്‍ത്ത എന്നാണ് പലരും പോസ്റ്റിന് താഴെ കുറിച്ചത്.

Kerala

ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു

  • 18th February 2024
  • 0 Comments

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡന്‍ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരന്റെ കൈയില്‍ നിന്നും വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴംകുളം ദേവീക്ഷത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. എന്നാല്‍, വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ […]

National

4 മാസം പ്രായമുള്ള കുട്ടിയെ അമ്മ ബസില്‍ ഉപേക്ഷിച്ചു; മറ്റൊരാളെ ഏല്‍പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി; കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി

  • 23rd January 2024
  • 0 Comments

കോയമ്പത്തൂര്‍: നാലു മാസം പ്രായമുള്ള കുട്ടിയെ അമ്മ ബസില്‍ ഉപേക്ഷിച്ചു. കോയമ്പത്തൂരില്‍ വച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. തിരക്കുള്ള ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി. തൃശൂര്‍ […]

Kerala

ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകള്‍; കൈയ്യുടെ അസ്ഥിക്ക് പൊട്ടല്‍; ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം

  • 31st December 2023
  • 0 Comments

ആലപ്പുഴ: ആലപ്പുഴ കുത്തിയതോട് ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെയും ആലപ്പുഴ സ്വദേശി ദീപയുടെ മകനായ ഒന്നര വയസുകാരന്‍ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജുവും ഭാര്യ ദീപയും വേര്‍പ്പെട്ട് താമസിക്കുകയായിരുന്നു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് ഉണ്ടായിരുന്നത്. ദീപയ്‌ക്കൊപ്പം സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നു. കുട്ടിയെ മര്‍ദ്ദിച്ച ശേഷം ഭാര്യയുടെ സുഹൃത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് […]

Kerala

കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി; ആറ് വയസുകാരി മരിച്ചു

  • 15th December 2023
  • 0 Comments

കുറ്റിപ്പുറം: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികില്‍ കളിക്കുകയായിരുന്നു. കട്ടിലില്‍ നിന്നും ചാടുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

National

8 വയസുകാരിയെ കൊന്ന് മൃതദേഹം 2 ദിവസം ഒളിപ്പിച്ചു: കൗമാരക്കാരന്‍ പിടിയില്‍

  • 8th December 2023
  • 0 Comments

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ 8 വയസുകാരിയെ കൊന്ന് മൃതദേഹം രണ്ട് ദിവസത്തോളം ഒളിപ്പിച്ചുവെച്ച കൗമാരക്കാരന്‍ പിടിയില്‍. മൃതദേഹം മറവു ചെയ്യാന്‍ ശ്രമിച്ചതിന് കൗമാരക്കാരന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം ഒളിപ്പിച്ച വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്.കൊല്ലപ്പെട്ട ദിവസം ഐസ്ത്രീം വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വീട്ടിലേക്ക് മടങ്ങി എത്തിയില്ല. കുറെസമയമായിട്ടും കുട്ടിയെ കാണാഞ്ഞതിനാല്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് […]

Kerala

ടൂറും നൈറ്റ് ക്ലാസും വേണ്ട; ട്യൂഷന്‍ സെന്ററുകള്‍ക്ക് ബാലാവകാശ കമ്മീഷന്റെ കര്‍ശന വിലക്ക്

  • 6th August 2023
  • 0 Comments

തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളേജുകളും നടത്തുന്ന പഠന വിനോദയാത്രകൾക്കും രാത്രികാല പഠനക്ലാസിനും ബാലാവകാശ കമ്മിഷന്റെ വിലക്ക്. പത്താം ക്ലാസ്, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മുന്നോടിയായി നടത്തുന്ന രാത്രികാല പഠനക്ലാസുകളും വിനോദയാത്രകളും നിരോധിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സെക്രട്ടറി, ഗതാഗത കമ്മിഷണർ എന്നിവർക്ക് കമ്മിഷൻ നിർദേശം നൽകി. വാളകം മാർത്തോമ ഹൈസ്കൂൾ അധ്യാപകൻ സാം ജോൺ നൽകിയ പരാതിയിലാണ് കമ്മിഷൻ അംഗം റെനി ആന്റണിയുടെ ഉത്തരവ്. പോലീസിന്റെയും റീജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെയും […]

Kerala News

മങ്കിപോക്സ് ലക്ഷണം; ഏഴു വയസുകാരി നിരീക്ഷണത്തില്‍, യുകെയില്‍ നിന്നെത്തിയത് ഇന്നലെ

  • 8th August 2022
  • 0 Comments

മങ്കിപോക്സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നലെയാണ് പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസേലേഷന്‍ മുറിയിലാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

error: Protected Content !!